വിപണിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആപ്പിൾ

വാഷിങ്ടൺ: ആപ്പിളിന്റെ ഓഹരികൾക്ക് വിപണിയിൽ റെക്കോർഡ് നേട്ടം. ബുധനാഴ്ച വൻ നേട്ടത്തോടെയാണ് ആപ്പിൾ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യൺ ഡോളറായി ഉയർന്നു. ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയർന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആപ്പിൾ റെക്കോർഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തിൽ വൻതോതിൽ ഉയർന്നത്. 2023ൽ ഇതുവരെ 46Read More →

ന്യൂഡൽഹി: തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു. തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാനുംRead More →

ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചു. ബൈജൂസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ പ്രോസസ് ഇത് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിന് കടുത്ത പ്രഹരമാണ് പുതിയ നീക്കം. പ്രോസസിന്റെ കൈവശമുള്ള 9.6 ശതമാനം ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറായാണ്(4,043 കോടിRead More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 25 പൈസ അഥവാ 25 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച 1.63 ശതമാനം ഉയര്‍ന്ന് സ്റ്റോക്ക് 654.50 രൂപയിലെത്തി. 52 ആഴ്ച ഉയരം 3998.35 രൂപയും താഴ്ച 620.15 രൂപയുമാണ്. അതായത് ഒരു വര്‍ഷത്തെ ഉയരത്തില്‍ നിന്ന് 83.91 ശതമാനം താഴെയും താഴ്ചയില്‍ നിന്ന് 3.31 ശതമാനം ഉയര്‍ച്ചയിലുമാണ്Read More →

കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: കരിമ്പിന്റെ ന്യായവില ക്വിന്റലിന് 10 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2023-24 സീസണില്‍ ന്യായ വില ക്വിന്റിലിന് 315 രൂപയായി. കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്പി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചത്. 2023-24 സീസണില്‍ കരിമ്പിന്റെ എഫ്ആര്‍പി ക്വിന്റലിന് 315 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന്Read More →