ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ കമ്പനികള്‍ ജൂണ്‍ മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. ദുര്‍ബലമായ കയറ്റുമതി മിക്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ആശങ്കയായി തുടരുന്നു. ബ്രോക്കറേജ് സ്ഥാപനമായ നൊമുറയുടെ അഭിപ്രായത്തില്‍, ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ചെറിയ കാര്‍ വിഭാഗത്തിന്. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ 1.5 ലക്ഷം യൂണിറ്റുകളാണ് വില്‍പന നടത്തിയത്. 1.6 ശത്മാനം വാര്‍ഷിക ഉയര്‍ച്ചയാണിത്. ആഭ്യന്തരRead More →

ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ജൂണിൽ 1.61 ലക്ഷം കോടി വരുമാനം

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വർധന. 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1.61 ലക്ഷം കോടിയാണ് ​ജൂണിലെ ജി.എസ്.ടി വരുമാനം ഉയർന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ജി.എസ്.ടി പിരിവിലെ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന രേ​ഖപ്പെടുത്തിയത് ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇത് ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്. ജൂണിൽ പിരിച്ചെടുത്ത പണത്തിൽ 31,013 കോടി രൂപ സെൻട്രൽ ജി.എസ്.ടിയാണ്. സംസ്ഥാനങ്ങൾRead More →

എനര്‍ജി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശവുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.43 രൂപയില്‍ നിന്ന് വീണ്ടെടുത്തു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.76 രൂപയ്ക്ക് അടുത്താണ്. 2023 ജൂണ്‍ 30 ന് ഇത് 3.86 ശതമാനം ഉയര്‍ന്ന് 15.3 രൂപയിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 19,018 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 22 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ഐസിഐസിഐRead More →

സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) തുടരും. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ,ബിഎസ്ഇ എന്നിവയുമായി ചേര്‍ന്ന് സ്റ്റോക്കുകളെ നിരീക്ഷിക്കുന്ന സമ്പ്രദായം ജൂണ്‍ 5 മുതലാണ് തുടങ്ങിയത്. 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള സ്റ്റോക്കുകളാണ് നിരീക്ഷണ പരിധിയിലുള്ളത്. ഓഹരി കൃത്രിമത്വം തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ്Read More →

ലയനത്തിന് പിന്നാലെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി

മുംബൈ: ലോകത്തെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് എച്ച്.ഡി.എഫ്.സി. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചതോടെ ഇന്ത്യൻ ബാങ്കിന് വൻ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. വിപണി മൂല്യത്തിൽ ​ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി ബാങ്കിപ്പോൾ. ജെ.പി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. 172 ബില്യൺ ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ ആകെRead More →