‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിൽ മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനിമുതല്‍ ചെറിയ തുക അടക്കുന്നവർക്ക് ചെക്-ഇൻ കൗണ്ടറിന് മുന്നിലെ ക്യൂ നില്‍ക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം. ചെക്-ഇൻ മുതൽ ലാൻഡിങ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്ര മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്ന ‘എക്സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്-ഇൻ കൗണ്ടറുകളുണ്ടാകും. അവർക്ക് ബോർഡിങ്ങിലും ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും.Read More →

