ടാറ്റയിലെ തർക്കം: പാഴ്സി സമുദായ സംഘടനകൾ നോയലിനൊപ്പം
മുംബൈ: ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തിൽ ട്രസ്റ്റുകൾക്കും പാഴ്സി സമുദായാംഗമായ ചെയർമാൻ നോയൽ ടാറ്റയ്ക്കും 6 പാഴ്സി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ പരമ്പരാഗത ഉടമസ്ഥാവകാശവും ജീവകാരുണ്യ പാരമ്പര്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തുമയച്ചു. ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനെതിരാണ്. ഗ്രൂപ്പിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുമെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, വൈസ് ചെയർമാൻമാരായ വിജയ് സിങ്,Read More →





