നേതൃത്വ തര്‍ക്കം പരിഹരിക്കാന്‍ നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും തമ്മില്‍ രഹസ്യ ചര്‍ച്ച
ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 25നായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ടാറ്റ സണ്‍സിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്, ഹോള്‍ഡിങ് കമ്പനിയിലെ ഷാപൂര്‍ജി പല്ലോന്‍ജി (എസ്.പി.) ഗ്രൂപ്പിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശം, ചന്ദ്രശേഖരന്റെ ചെയര്‍മാന്‍ കാലാവധി തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍Read More →





