2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ

ന്യൂഡൽഹി: ആഭ്യന്തര ഡിമാൻഡ്, ഉൽപ്പാദന മേഖലയിലെ നിക്ഷേപങ്ങൾ, കയറ്റുമതി അവസരങ്ങൾ എന്നിവയുടെ പിൻബലത്തിൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല 190 ബില്യൺ ഡോളറായി ഉയർന്നു. 2030ഓടെ ഇത് 350 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് റൂബിക്സ് ഡാറ്റാ സയൻസസിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വസ്ത്രവ്യവസായ മേഖല മുൻപന്തിയിൽ നിൽക്കുന്നു. യന്ത്രസാമഗ്രികൾ നവീകരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും പരമ്പരാഗത വസ്ത്ര നിർമാണ കേന്ദ്രങ്ങളെRead More →

ഐപിഒ വിപണി പിടിച്ചുകുലുക്കാൻ കൊക്കോ കോളയും

ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിച്ച ജിയോ പ്ലാറ്റ്‌ഫോംസ് പൊതുഓഹരി വില്പനയ്ക്ക് (IPO) പിന്നാലെ ഇന്ത്യയുടെ പ്രൈമറി മാർക്കറ്റിലേക്ക് മറ്റൊരു വൻകിട കമ്പനി കൂടി ചുവടുവെക്കുന്നു. ആഗോള ബ്രാൻഡ് ആയ കോക്കോ-കോളയുടെ (Coca Cola) ഇന്ത്യൻ ബോട്ടിലിങ് വിഭാഗമായ ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സ് (HCCH) പ്രാരംഭ പൊതുഓഹരി വില്പനയ്ക്കുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (DRHP), വിപണി നിയന്ത്രകരായ സെബിക്ക് (SEBI) മുമ്പാകെ ഈയാഴ്ച തന്നെ ഫയൽ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശംRead More →

രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകൾ മൂലമുണ്ടാകുന്ന സങ്കീർണ്ണമായ തകരാറുകൾക്കും, ഏകീകൃതവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു. രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണ്ണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീർണ്ണ രോഗങ്ങൾക്ക് കൃത്യമായതും കേന്ദ്രീയകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ദ്ധRead More →

രാജ്യത്ത് ലുലുവിന്റെ റീറ്റെയ്ല്‍ സ്‌പേസ് 20 ലക്ഷം ചതുരശ്ര അടി കടന്നു; കേരളത്തിലടക്കം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതി

കൊച്ചി: രാജ്യത്തെ റീറ്റെയ്ല്‍ വിപണിയില്‍ വന്‍ മുന്നേറ്റവുമായി പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. രാജ്യത്തുടനീളമുള്ള ലുലുവിന്റെ റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 23 ആയി ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ ആകെ റീറ്റൈയ്ല്‍ സ്പേസ് 20 ലക്ഷം ചതുരശ്ര അടി എന്ന നാഴ്കക്കല്ല് പിന്നിട്ടു. രാജ്യത്ത് പുതിയ വിപണികള്‍ കീഴടക്കുന്നതിനൊപ്പം കേരളത്തിലും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ഗ്രൂപ്പെന്നാണ് പുതിയ സൂചനകള്‍. ബംഗളൂരുവിലും ഗ്രേറ്റര്‍ നോയിഡയിലുമായി രണ്ട് ദിവസങ്ങളിലായിRead More →

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ

ന്യൂഡൽഹി: എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ 445 കോടി രൂപയിൽനിന്ന് 75 ശതമാനം വർധിച്ച് 778 കോടി രൂപയായി. കമ്പനിയുടെ ആകെ വരുമാനം മൂന്ന് ശതമാനം വർധിച്ച് 5,302 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 5,136 കോടി രൂപയായിരുന്നു. കിട്ടാക്കടത്തിനായുള്ള നീക്കിയിരിപ്പും വായ്‌പാ നഷ്‌ടവും ഉൾപ്പെടെയുള്ള ചെലവുകൾ 37 ശതമാനം കുറഞ്ഞ് 819Read More →