മൈക്രോസോഫ്റ്റില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 60,000 ജീവനക്കാര്‍ക്ക് അവസരം

ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ചെലവുകള്‍ വര്‍ധിക്കുന്നതിനിടെ, ഇന്ത്യയിലടക്കം നാല് രാജ്യങ്ങളിലെ ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. അര്‍ഹരായ ജീവനക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനി വിടാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. ഏകദേശം 60,000 ജീവനക്കാരെ ഇങ്ങനെ ഒഴിവാക്കാനാണ് പദ്ധതി. കമ്പനിയുടെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ നാലിലൊന്നിലധികം വരും ഈ എണ്ണം. മൈക്രോസോഫ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2026 ജൂണ്‍ 30-ന് കമ്പനിക്ക് ആഗോളതലത്തില്‍Read More →

ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുമെന്ന ആശങ്കയയുര്‍ത്തി എഥനോള്‍ സംഭരണത്തില്‍ വലിയ മാറ്റവുമായി എണ്ണക്കമ്പനികള്‍. 1,100 കോടി ലിറ്റര്‍ എഥനോള്‍ വാങ്ങാന്‍ എണ്ണക്കമ്പനികള്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചസാര വില കൂടിയതിനാല്‍ കരിമ്പിന്‍ നീരില്‍ നിന്നും പഞ്ചസാര സിറപ്പില്‍നിന്നും ബി-ഹെവി മൊളാസസില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന എഥനോളിനെ ഇത്തവണ ടെന്‍ഡറില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കരിമ്പില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എഥനോളിന് പകരം ചോളത്തില്‍നിന്നുള്ള എഥനോളാണ് സംഭരിക്കുക. കരിമ്പ് ഉപയോഗിച്ചുള്ള എഥനോള്‍ ഉല്‍പാദനം നിര്‍ത്തുന്നത് രാജ്യത്ത് പഞ്ചസാരയുടെRead More →

മാരുതിയ്ക്ക് വിനയായി പശ്ചിമേഷ്യന്‍ സംഘര്‍ഷം; വില്‍പനയില്‍ കുതിപ്പ്; മൊത്തലാഭത്തില്‍ ഇടിവും

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തലാഭത്തില്‍ വന്‍ ഇടിവ്. രണ്ടാം പാദത്തിലെ ഏകീകൃത അറ്റദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.4 ശതമാനം കുറഞ്ഞ് 2,466.1 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,349 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ അറ്റദായം കുറഞ്ഞെങ്കിലും കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 26 ശതമാനം ഉയര്‍ന്ന് 53,355.5 കോടിയായി വര്‍ധിക്കുകയും ചെയ്തു. ആഭ്യന്തര വില്‍പനയിലൂടെയാണ് കമ്പനിക്ക് ഈ നേട്ടമുണ്ടായത്. വില്‍പനയില്‍Read More →

ടാറ്റാ സൺസ് ലിസ്റ്റിംഗ്: നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക്

മുംബൈ: ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ പ്രകാരം അപ്പർ ലെയർ വിഭാഗത്തിലുള്ള വൻകിട നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ നിർബന്ധമായും വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്നും ഇതിൽ ഇളവു നൽകാനാകില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. കമ്പനികളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയാലും നിയമപരിധിയിൽ വരുന്നുണ്ടെങ്കിൽ ലിസ്റ്റിങ് കൂടിയേതീരൂ. ആർബിഐയുടെ മുൻ നിർദേശപ്രകാരം വൻകിട അപ്പർലെയർRead More →

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ വൻ മാറ്റങ്ങൾ

യാത്രാവേളകളിൽ ആഡംബര ഭക്ഷണാനുഭവം ഉറപ്പാക്കാനായി പുതിയ ഫൈൻ ഡൈനിങ് സംവിധാനവുമായി എയർ ഇന്ത്യ രംഗത്ത്. രാജ്യാന്തര സർവീസുകളിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി റെസ്റ്റോറന്റ് മാതൃകയിലുള്ള ഭക്ഷണസേവനമാണ് എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ട്രേകളിൽ ഒരുമിച്ച് ഭക്ഷണം നൽകുന്ന പഴയ രീതിക്ക് വിരുദ്ധമായി, ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിൽ ക്രമമായി വിളമ്പുന്ന ആധുനിക രീതിയാണ് പുതിയ സംവിധാനത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ഇന്ത്യയ്ക്കും യുണൈറ്റഡ് കിങ്‌ഡത്തിനുമിടയിലുള്ള സർവീസുകളിലാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ലണ്ടൻRead More →