കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഡിഎയും ഡിആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ഡിഎ ആയി നൽകുന്നത്. പെൻഷൻകാർക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡിആർ. വിപണിയിൽ വിലക്കയറ്റം നേരിടുന്നതിനായാണ് കൃത്യമായ ഇടവേളകളിൽ ഡിഎയും ഡിആറും കേന്ദ്രസർക്കാർ വർധിപ്പിക്കാറുള്ളത്.Read More →

വേദാന്ത ലിമിറ്റഡിന് റെക്കോർഡ് ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വേദാന്ത ലിമിറ്റഡ് സർവകാല റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 151ശതമാനം വർദ്ധിച്ച് 6,202 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനം 57 ശതമാനം ഉയർന്ന് 25,812 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന ലാഭം 106 ശതമാനം ഉയർന്ന് 9,938 കോടി രൂപയായായി.   ശക്തമായ പ്രവർത്തന മികവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമായി കമ്പനിയുടെ അറ്റRead More →

‘ട്രില്യൻ ഡോളർ ക്ലബി’ലേക്ക് ആന്ത്രോപിക്: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങി എഐ വമ്പനായ ആന്ത്രോപിക്. ഇന്നലെ ഇതു സംബന്ധിച്ച രേഖകൾ കമ്പനി റഗുലേറ്ററി അതോറിറ്റിക്കു സമർപ്പിച്ചു. അടുത്ത മാസം വോൾസ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് അപേക്ഷാ രേഖകൾ സൂചിപ്പിക്കുന്നത്. ഏകദേശം 10,000 കോടി ഡോളറാണ് ഡാരിയോ അമോഡയുടെ കമ്പനി സമാഹരിക്കുക. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് അടുത്തിടെ ഐപിഒ നടത്തി 8600 കോടി ഡോളർ സമാഹരിച്ചിരുന്നു. എഐ ഗവേഷണം കൈവിട്ടു പോകുമെന്ന ആശങ്കയെത്തുടർന്ന് എതിരാളിയായRead More →

ഓഹരി വിപണിയില്‍ ജിയോയുടെ കുതിച്ചുചാട്ടം: ലിസ്റ്റ് ചെയ്തത് 21% നേട്ടത്തില്‍; വിപണിമൂല്യത്തില്‍ എയര്‍ടെലിനെ ആദ്യദിനം തന്നെ മറികടന്നു

മുംബൈ: ഓഹരി വിപണിയില്‍ ശക്തമായ തുടക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്. 30,188 കോടി രൂപയുടെ ഐപിഒയിലൂടെ വിപണിയിലെത്തിയ കമ്പനിയുടെ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ ഏകദേശം 21 ശതമാനം നേട്ടത്തിലാണ് ഇന്നലെ ലിസ്റ്റ് ചെയ്തത്. ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് റെക്കോര്‍ഡ് പ്രതികരണമാണ് ലഭിച്ചത്. രാവിലെ 10 മണിയോടെ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികള്‍ 1,357-1,358 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തിയത്. ഐപിഒയുടെ ഇഷ്യു വിലയായ 1,119Read More →

കേരളത്തിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിന്റെ നിക്ഷേപ മേഖലയ്ക്ക് പ്രതീക്ഷ പകര്‍ന്ന് വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 4,646 കോടി രൂപയുടെ വിദേശ ഓഹരി നിക്ഷേപമാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച 1,624 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം മൂന്നിരട്ടിയാണ് ഇത്തവണത്തെRead More →