എയർ കാർഗോ ഹബ്ബാകാൻ കൊച്ചി

എയർ കാർഗോ ഹബ്ബാകാൻ കൊച്ചി

Spread the News
എയർ കാർഗോ ഹബ്ബാകാൻ കൊച്ചി

കൊച്ചി: ഫ്ലൈ ദുബായ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 25ന് കാർഗോ സർവീസ് തുടങ്ങുന്നു. ആഴ്ചയിൽ ഒരു സർവീസ് വീതമാണ് ആദ്യ ഘട്ടത്തിൽ. ദുബായ്– കൊച്ചി– ദുബായ് സെക്ടറിൽ ബി 737 ഫ്രൈയ്റ്റർ ആണ് സർവീസിനായി ഉപയോഗിക്കുന്നത്.

അടുത്തിടെയാണ് ഫ്ലൈ ദുബായ് കാർഗോ സർവീസ് ആരംഭിച്ചത്. 3 കാർഗോ വിമാനങ്ങളാണ് ഫ്ലൈ ദുബായ് ഓപ്പറേറ്റ് ചെയ്യുന്നത്. സോളിറ്റ് എയറിൽ നിന്ന് പാട്ടത്തിന് എടുത്ത ഇവയിൽ 23 ടൺ വരെ ചരക്കുകൾ കയറ്റാം.

കൊച്ചിയിൽ നിന്നു കാർഗോ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ ദുബായ്. ഇൻ‍ഡിഗോയും നാഷനൽ എയർലൈൻസും നിലവിൽ സർവീസ് നടത്തുന്നു.

കേരളത്തിലെ പ്രധാന എയർ കാർഗോ ഹബ് ആവാൻ ഒരുങ്ങുകയാണ് കൊച്ചി വിമാനത്താവളം. കാർഗോ ടെർമിനലുകളുടെ വികസനം പൂർത്തിയായതോടെ പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷി ഇംപോർട്ട് വിഭാഗത്തിനും, 1.25 ലക്ഷം മെട്രിക് ടൺ കൈകാര്യം ചെയ്യാനുള്ള ശേഷി എക്സ്പോർട്ട് വിഭാഗത്തിനുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 72178 ടൺ കാർഗോ ആണ് കൊച്ചിയിൽ കൈകാര്യം ചെയ്തത്. കേരളത്തിൽ നിന്നുള്ള വിമാന കാർഗോയുടെ 60% വരും ഇത്.

Leave a Reply

Your email address will not be published. Required fields are marked *