ലുലു ഗ്രൂപ്പ് യുഎസിലേക്കും; ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

ലുലു ഗ്രൂപ്പ് യുഎസിലേക്കും; ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

Spread the News
ലുലു ഗ്രൂപ്പ് യുഎസിലേക്കും; ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

ദുബായ്: ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ അമേരിക്കയിൽ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ 90,000 ചതുരശ്രഅടിയിൽ ആധുനിക സൗകര്യങ്ങളോടെയാണു പുതിയ കേന്ദ്രം തുറക്കുന്നതെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. 2 നിലകളിലായി ഓഫിസും വെയർഹൗസും പ്രവർത്തിക്കും.

ഹൂസ്റ്റൺ ബ്രൂക്‌ഷെയറിലുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം 5 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. പ്രാദേശിക കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ സംഭരിച്ചു വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ എത്തിക്കും. ലൊസാഞ്ചലസ്, വാഷിങ്ടൻ സിറ്റി തുടങ്ങിയ നഗരങ്ങളിലും ലുലുവിന്റെ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കും.

ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിലവിൽ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഓസ്ട്രേലിയയിലും പുതിയ കേന്ദ്രങ്ങൾ അടുത്ത വർഷം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *