ധനലക്ഷ്മി ബാങ്കിന് സ്വർണപ്പണയ വായ്പകളുടെ വിതരണത്തിൽ മികച്ച മുന്നേറ്റം

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ സ്വർണപ്പണയ വായ്പകൾ 32.82% വർധിച്ചെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയിൽ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയർന്നത്. ബാങ്കിന്റെ മൊത്തം വായ്പകൾ (Gross Advances) 10,314 കോടി രൂപയിൽ നിന്ന് 10.30% വർധിച്ച് 11,376 കോടിRead More →

പ്രവാസികള്‍ക്ക് പ്രത്യേക സേവനങ്ങളുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: വിദേശ രാജ്യങ്ങളിലെ ഇന്ത്യയ്ക്കാരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന പ്രത്യേക സേവനങ്ങള്‍ ബജാജ് അലയൻസ് ലൈഫ് പുറത്തിറക്കി. താങ്ങാവുന്ന വിലയില്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ലൈഫ് ഇൻഷ്വറൻസ് പദ്ധതികളാണ് വിദേശ മലയാളികള്‍ക്കായി ബജാജ് അലയൻസ് വിപണിയില്‍ അവതരിപ്പിച്ചത്. യൂലിപ് പോലുള്ള മൂല്യവർദ്ധിത പദ്ധതികള്‍ അവതരിപ്പിച്ച്‌ എൻ.ആർ.ഐകള്‍ക്ക് ഇന്ത്യൻ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷ്വറൻസ് പരിരക്ഷയുടെ നേട്ടവും നല്‍കും. ബജാജ് അലയൻസിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസിRead More →

കുരുമുളക് വിളവെടുപ്പ് വൈകുമെന്ന ആശങ്കയിൽ കർഷകർ

പുതുവർഷത്തിൽ വിലക്കയറ്റത്തോടെ കുരുമുളക് വ്യാപാരത്തിന്‌ തുടക്കം കുറിച്ചു. പുതിയ മുളകിന്റെ വിളവെടുപ്പ്‌ വൈകുമോയെന്ന് കാർഷിക മേഖലയിൽ ആശങ്കയുയരുന്നുണ്ട്. ഹൈറേഞ്ച്‌ കവാടമായ അടിമാലിയിലാണ്‌ വിളവെടുപ്പിന്‌ തുടക്കം കുറിക്കുക. ഹൈറേഞ്ചിലെ ഒട്ടുമിക്ക തോട്ടങ്ങളിലും മുളകുമണികൾ മൂത്തുവരുന്നതേയുള്ളു. ഇതിനിടയിൽ ജനുവരി തുടക്കത്തിൽത്തന്നെ സംസ്ഥാനത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും പകൽ താപനില പതിവിലും മൂന്ന്‌ ഡിഗ്രി സെൽഷ്യസ്‌ ഉയർന്നത്‌ കർഷകരെ പരിഭാന്ത്രരാക്കുന്നു. മഴയുടെ അഭാവവും ഉയർന്ന പകൽചൂടും താങ്ങാനാവാതെ മുളകുമണികൾ അടർന്നുവീഴാനുള്ള സാധ്യതകൾ പലരുടെയും ഉറക്കംRead More →

ഓഹരി വിപണിയിൽ പുതുവത്സര പ്രതീക്ഷകൾ

പുതുവർഷത്തിൽ സാമ്പത്തിക ലോകത്തിന്റെയും ഓഹരിവിപണിയുടെയും പ്രതീക്ഷകൾ എന്തൊക്കെയാണ്​? അനിശ്ചിതത്വത്തിന്റെ പുകപടലം നീങ്ങി ഉയർച്ചയുടെ ആകാശം കാണാൻ എത്ര സമയമെടുക്കും? എന്തൊക്കെ വെല്ലുവിളികളാണ് മുന്നിലുള്ളത്? സാധ്യതകൾ എത്ര വിശാലമാണ്?. ഇത് കണക്കുകൂട്ടലിന്റെ കാലമാണ്. പുതുവർഷത്തിലെ ആദ്യ ദിനങ്ങൾ വിപണിക്ക് ശുഭകരമായിരുന്നു. ഈ വർഷം നിഫ്റ്റി 26500 വരെ മുന്നേറുമെന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. ഒറ്റ ദിശയിലെ ഏകപക്ഷീയ മുന്നേറ്റം പ്രതീക്ഷിക്കരുത്. കനത്ത ചാഞ്ചാട്ടമുണ്ടാകും. ഇന്ത്യൻ ഓഹരികൾ അമിത മൂല്യത്തിലായതിനാൽ മറ്റു രാജ്യങ്ങളിൽRead More →

സർവകാല റെക്കോർഡിൽ ദുബൈ റിയൽ എസ്റ്റേറ്റ്

ദുബൈ: 2024ൽ എമിറേറ്റിലെ റിയൽ എസ്​റ്റേറ്റ്​ മേഖല സർവകാല റെക്കോർഡിൽ. 522.1 ബില്യൺ ദിർഹം മൂല്യമുള്ള 1.80ലക്ഷം ഇടപാടുകളുമായാണ്​ മേഖല എക്കാലത്തെയും ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത്​. ‘ഫാം പ്രോപ്പർട്ടീസ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 36 ശതമാനവും 27 ശതമാനവും വർധനവാണ്​ മുൻ വർഷത്തെ അപേക്ഷിച്ച്​ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിലും മൂല്യത്തിലും കൈവരിക്കാനായത്​. 2023ൽ 411.1 ബില്യൻ ദിർഹം മൂല്യമുള്ള 1,33,100 ഇടപാടുകളാണ്​ നടന്നിരുന്നത്​. പ്രൈമറി മാർക്കറ്റിൽ,Read More →