ഓണക്കാലത്ത് സപ്ലൈകോക്ക് 123.56 കോടി വിറ്റുവരവ്
കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്. ഇതിൽ 66.83 കോടി സബ്സിഡി ഇനങ്ങളുടെയും 56.73 കോടി ഇതര ഇനങ്ങളുടെയും വിറ്റുവരവാണ്. സെപ്റ്റംബർ ഒന്നുമുതൽ ഉത്രാട ദിവസം (സെപ്റ്റംബർ 14) വരെയുള്ള കണക്കാണിത്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽ.പി.ജി ഔട്ട്ലറ്റുകളിലെയും വിറ്റുവരവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങാൻ സപ്ലൈകോ വിൽപനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽRead More →


