രാജ്യത്തെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്റ്റേർഡ്ഡ് നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു. നിക്ഷേപകരിൽ ഭൂരിപക്ഷവും  മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്തെ ആകെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരിൽ 1.7 കോടിയിലധികം പേർ (16.8 ശതമാനം) മഹാരാഷ്ട്രയിൽ നിന്നാണ്. 11.2% പേർ ഉത്തർപ്രദേശിൽ നിന്നാണ്; 1.13 കോടി നിക്ഷേപകർ. 7% നിക്ഷേപകരുമായി (88 ലക്ഷം) ഗുജറാത്ത് മൂന്നാംസ്ഥാനത്ത്. ബംഗാൾ (59 ലക്ഷം പേർ),Read More →

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിലെ കാർ വില്പനയിൽ ഇടിവ്

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ സംസ്ഥാനത്ത് പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തി. 10-20 ലക്ഷം രൂപ റേഞ്ചിൽ വിലവരുന്ന മിഡ്‌സൈസ് വിഭാഗത്തിലും 20 ലക്ഷം രൂപയിലധികം വിലവരുന്ന പ്രീമിയം എസ്‌യുവി വാഹനങ്ങളുടെ വില്പനയിലുമാണ് മുൻവർഷത്തെ അപേക്ഷിച്ച് വ്യക്തമായ കുറവുണ്ടായിട്ടുള്ളത്. ഹ്യുണ്ടായി ടക്‌സോൺ, ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ എന്നിവ ഉൾപ്പെടുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തിലും വിൽപ്പന ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ 18 ശതമാനമാനത്തോളംRead More →

മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിക്ഷേപ പദ്ധതി

മുംബൈ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 80 വയസിന് മുകളിൽ പ്രായമായവരാണ് (സൂപ്പർ സീനിയർ സിറ്റിസൺസ്) പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. 60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ള സീനിയർ സിറ്റിസൺസിനും നിക്ഷേപ പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. 400 ദി​​​വ​​​സ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഇരു വിഭാഗങ്ങൾക്കും ഉയർന്ന പലിശ ലഭിക്കും. സൂ​​​പ്പ​​​ര്‍ സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സിന് (80 വയസിന് മുകളിൽ)  400 ദി​​​വ​​​സ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക്Read More →

ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി

മുംബൈ/ ബെംഗളൂരു: പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന​​യ്ക്ക് (ഐ​​പി​​ഒ) അ​​നു​​മ​​തി തേ​​ടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വി​​ഗ്ഗി ലി​​മി​​റ്റ​​ഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി ബോഡിയായ സെ​​ബി​​ക്ക് കമ്പനി യുഡി​​ആ​​ര്‍എ​​ച്ച്പി (അ​​പ്‌​​ഡേ​​റ്റ​​ഡ് ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്റ്റസ്) സ​​മ​​ര്‍പ്പിച്ചു. ഐപിഒക്ക് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24ന് സെബി സ്വിഗ്ഗിക്ക് ഒബ്‌സർവേഷൻ ലെറ്റർ കൈമാറിയിരുന്നു. 3,750 കോ​​ടി രൂ​​പ​​യു​​ടെ പു​​തി​​യ ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളും ഓ​​ഹ​​രി ഒ​​ന്നി​​ന് ഒ​​രു രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 185,286,265 ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളു​​ടെRead More →

വെറുതെയിരിക്കുന്ന പൈസയുണ്ടോ ബാങ്ക് അക്കൗണ്ടിൽ. ഓഹരി വിപണിയിൽനിന്ന് പണം ഉണ്ടാക്കാൻ താൽപര്യമുള്ള ആളാണോ നിങ്ങൾ. വിപണിയുടെ ചാഞ്ചാട്ടത്തെ നേരിടാനുള്ള ധൈര്യവും താൽപര്യവും കുറവുള്ള കൂട്ടത്തിലാണോ. എങ്കിൽ ഐ.പി.ഒ ഒന്ന് പരീക്ഷിച്ചു നോക്കാം. കമ്പനികൾ ആദ്യമായി ഓഹരി പൊതുവിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിനെയാണ് പ്രഥമ ഓഹരി വിൽപന അഥവാ ഐ.പി.ഒ എന്നു പറയുന്നത്. ഓഹരി വിപണി കുതിക്കുന്ന ഇക്കാലത്ത് ഐ.പി.ഒകളുടെയും കാലമാണ്. എല്ലാ ആഴ്ചയും നിരവധി ഐ.പി.ഒകൾക്ക് ​‘സെബി’ അനുമതി നൽകുന്നു.Read More →