ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഉയര്‍ന്ന ഡിവിഡന്റ് ഉറപ്പുള്ള ഇക്വിറ്റി, കാലാവധി കാര്യക്ഷമമായി മാനേജ് ചെയ്യപ്പെടുന്ന ഡെറ്റ്, കമോഡിറ്റികള്‍, റിയര്‍ എസ്റ്റേറ്റ് / ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ തുടങ്ങി വിവിധ ആസ്തികളിലായാണ് ഈ ഫണ്ട് നിക്ഷേപാവസരം ഒരുക്കുന്നത്. ‘ഒരൊറ്റ നിക്ഷേപത്തിലൂടെ ഒന്നിലധികം ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ സവിശേഷമായ അവസരമാണ് ബജാജ് ഫിന്‍സെര്‍വ്Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന്റെ വിലയിൽ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 53,800 രൂപയായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവും ഉണ്ടായി. ഗ്രാമിന് 6725 രൂപയായാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 54,040 രൂപയായാണ് വില ഉയർന്നത്. അക്ഷയതൃതിയ ദിനമായ ഇന്നലെ രണ്ട് തവണ സ്വർണ്ണവിലയിൽ മാറ്റം വന്നിരുന്നു.അക്ഷയതൃതീയ ദിനത്തിൽ രാജ്യത്ത്Read More →

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പലാഭിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. ആദായനികുതി നിയമത്തിലെ 17(2)(8), ആദായനികുതി ചട്ടത്തിലെ 3(7)(i) വകുപ്പുകളുടെ സാധുത ശരിവച്ചുകൊണ്ടാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം വായ്പകളിലൂടെRead More →

അക്ഷയതൃതീയക്ക് വിറ്റത് 23 ടൺ സ്വർണ്ണം

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ വിറ്റത് 20 മുതൽ 23 ടൺ വരെ സ്വർണം. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. ഇന്നത്തെ 18 കാരറ്റിന്റെ വില 5,575 രൂപ. ഒരു വർഷത്തിനിടെ 1,125Read More →

ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പെടുത്തപ്പെട്ട മെട്രോ സർവീസ്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസ് ആണ് കൊച്ചി മെട്രോയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നൽകുന്നത്. പുതിയ സേവനത്തോടെ ഡിജിറ്റൽ ടിക്കറ്റിങ്Read More →