രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് വമ്പൻ ലാഭം. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി.എൽ), ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി.എൽ) എന്നീ കമ്പനികൾ ചേർന്ന് 2023-24 വർഷമുണ്ടാക്കിയ ലാഭം 82,500 കോടി രൂപ. കഴിഞ്ഞ വർഷത്തെ ലാഭത്തിന്റെ 71 മടങ്ങ് വരുമിത്. നഷ്ടത്തിലാകുമെന്ന് പറഞ്ഞ് ഈ കമ്പനികളും സർക്കാറും ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധന വില കുറക്കാൻ വിസമ്മതിക്കുമ്പോഴാണ് വൻ ലാഭംRead More →

അജ്മാന്‍: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അജ്മാനില്‍ നടന്നത് 192 കോടി ദിര്‍ഹമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട്. 400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകൾ 129 ശതമാനം വർധിച്ചതായി ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. ഈ വർഷത്തിന്‍റെRead More →

ആപ്പിളിന്റെ തലപ്പത്തേക്ക് ജോണ്‍ ടെര്‍നസ് എത്തിയേക്കും

ആപ്പിളിനെ നയിക്കാന്‍ ജോണ്‍ ടെര്‍നസ് എത്തുമെന്ന് സൂചന. ഇപ്പോള്‍ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം തലവനായ ജോണ്‍ ടെര്‍നസ് 2001-ലാണ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. ഐ പാഡിന്റെ എല്ലാ ജനറേഷനിലും ഉള്‍പ്പെട്ട മോഡലുകളും ഏറ്റവും പുതിയ ഐഫോണിന്റെയും എയര്‍പോഡിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുള്ള വ്യക്തിയാണ് ജോണ്‍ ടെര്‍നസ്. ആപ്പിളിന്റെ സിഇഒ ടിം കുക്കിന് ഈ വര്‍ഷം നവംബര്‍ ഒന്നിന് 64 വയസ് തികയുകയാണ്. കുക്ക് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന ശ്രുതിയും ഇതോടൊപ്പംRead More →

ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റിലേക്ക് മാറ്റി പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക്

പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസുകള്‍ക്ക് വേണ്ട ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് യൂറോനെറ്റ്. പി.പി.ബി.എല്‍ അടുത്തിടെ റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍സ് ബിസിനസ് ആര്‍.ബി.എല്‍ ബാങ്കിലേക്കും വ്യാപാരി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ബിസിനസ് ആക്‌സിസ് ബാങ്കിലേക്കുമായി മാറ്റിയിരുന്നു. ഇനി പി.പി.ബി.എല്ലിന്റെ ബില്‍ പേയ്മെന്റുകള്‍Read More →

ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ നാളെ എത്തിയേക്കും

ഓപ്പണ് എഐയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കിയുള്ള സെര്ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്ട്ട്. സെര്ച്ച് എഞ്ചിന് രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ് എഐയുടെ സെര്ച്ച് എഞ്ചിന്റെ വരവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ് എഐയുടെ സെര്ച്ചുമായി ബന്ധപ്പെട്ട റിപ്പോര്ട്ടുകള് പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്ട്ടുകള് വരുന്നത്. എന്നാല് കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. എഐ അടിസ്ഥാനമാക്കിയുള്ള ഓപ്പണ് എഐയുടെ സെര്ച്ച് സേവനംRead More →