ഇൻഡെജീൻ ഓഹരികൾ വിപണിയിലെത്തിയത് 45% പ്രീമിയത്തിൽ
മുംബൈ: ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 452 രൂപയിൽ നിന്നും 44.91 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് വില 655 രൂപ. ഓഹരിയൊന്നിന് 203 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 1,841.76 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 760 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (എഫ്എസ്) 1,081.76 കോടി രൂപയുടെ പുതിയ ഇഷ്യൂവും ഉൾപ്പെടുന്നു.Read More →




