റോസ് കൈമ ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ

കൊച്ചി: റോസ് കൈമ ബിരിയാണി റൈസ് റീബ്രാൻഡിങിനൊരുങ്ങുന്നു. ദുൽഖർ സൽമാനാണ് പുതിയ ബ്രാൻഡ് അംബാസഡർ. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും റോസ് കൈമ ബിരിയാണി റൈസ് rose-kaima-biryani-rice റീട്ടെയ്ൽ പാക്കറ്റുകൾ റീപാക്കേജിങ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശെയ്ഖ് റബിയുൽ ഹഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30, 50 കിലോയുടെ കമേഴ്‌സ്യൽ പാക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാകും. മുപ്പത് വർഷത്തിലേറെയായി ബർദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച്Read More →

314 കോടി രൂപയ്ക്ക് സ്വന്തം കമ്പനി ഗ്രൂപ്പിനുള്ളിൽ കൈമാറി മുകേഷ് അംബാനി; റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസിനെ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: ഗ്രൂപ്പിനുള്ളിൽ കമ്പനികൾ കൈമാറി മുകേഷ് അംബാനി. പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമാണ് ഇടപാടെന്നു കരുതപ്പെടുന്നു. 18,93,000 കോടി രൂപയിലധികം വിപണി മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനങ്ങൾ വഴി മുകേഷ് അംബാനി വിപുലമായ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നു. റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡിനെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം 314.48 കോടി രൂപയുടേതാണ് ഇടപാട്. പെട്രോകെമിക്കൽസ്, വിനൈൽസ്, ഹൈഡ്രജനും അതിന്റെ ഡെറിവേറ്റീവുകളും, അപൂർവRead More →

ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയരുന്നു

മുംബൈ: ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം 82 ഡോളറിലെത്തിയ ക്രൂഡ് വില നിലവിൽ 85 ഡോളറിലേയ്ക്ക് അടുക്കുന്നു. ഡിമാൻഡ് ആശങ്കകളാണ് നിലവിൽ വില വർധിക്കാനുള്ള കാരണം. നിലവിലെ ഉൽപ്പാദന നിയന്ത്രണം ഒപെക്ക് പ്ലസ് ജൂണിന് ശേഷവും തുടർന്നേക്കുമെന്നാണു വിലയിരുത്തൽ. യുഎസിലെ അധിക ക്രൂഡ് ഉൽപ്പാദനം, ഡിമാൻഡ് ആശങ്കകൾ, നിലവിലെ ക്രൂഡ് വിലയിടിവ് എന്നിവ ഒപെക്ക് പ്ലസ് യോഗങ്ങളെ സ്വാധീനിക്കുമെന്നു വിദഗ്ധർ പറയുന്നു.Read More →

ഇന്ത്യയിൽ ആശങ്കയുയർത്തി കൽക്കരി ഉപയോഗം റെക്കോഡ് ഉയരങ്ങളിൽ; ജൂണിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്നു റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കൽക്കരി ഉപയോഗ കണക്കുകൾ ആശങ്ക ഉയർത്തുന്നു. ഉഷ്ണ തരംഗവും, ജലവൈദ്യുത ഉൽപ്പാദനം കുറഞ്ഞതുമാണ് കൽക്കരി ഉപയോഗം കൂടാനുള്ള കാരണം. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ കൽക്കരി ഉപഭോഗം റെക്കോഡിലെത്തി. വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനത്തിലധികം കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2024-ന്റെ ആദ്യ പാദത്തിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 9.6% വർധിച്ച് 338 ടെറാവാട്ട് മണിക്കൂർ (TWh) ആയി ഉയർന്നു. വൈദ്യുതി മേഖലയിലെ മൊത്തംRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽRead More →