മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സിൽ 400 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. 74,674 പോയിന്റിലാണ് 10.56ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 96 പോയിന്റ് ഇടിഞ്ഞ് 22,700 പോയിന്റിന് താഴെയെത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ. യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലയിൽ 3.5 ശതമാനത്തിന്റെRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു. സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നിട്ടുണ്ട്. 0.6 ശതമാനം വില വർധനവാണ് സ്‍പോട്ട് ഗോൾഡിന് ഉണ്ടായത്. ഔൺസിന് 2,386 ഡോളറായാണ് സ്‍പോട്ട് ഗോൾഡിന്റെRead More →

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയാണ് നിലവിൽ എണ്ണവില ഉയരുന്നതിനുള്ള കാരണം. സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ഇറാൻ തിരിച്ചടി നൽകുമെന്നും വാർത്തകൾ വന്നിരുന്നു. ഇത് എണ്ണവിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇത് മുൻനിർത്തിയാണ് അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 34 സെന്റ് വർധിച്ച് ബാരലിന് 90.08 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ്Read More →

ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി

ന്യൂഡൽഹി: അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് (DAMEPL) സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) 8,000 കോടി രൂപ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് നല്‍കണമെന്ന ആര്‍ബിട്രല്‍ വിധി സുപ്രീം കോടതി റദ്ദാക്കി. മാത്രമല്ല, ഡി.എം.ആര്‍.സി ഇതുവരെ നല്‍കിയ പണം തിരികെ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2008ലാണ്Read More →

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു

നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള (2024-25) സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. എന്നാൽ നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ കടം എടുക്കുന്നതിനായി സംസ്ഥാനം പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7,016 കോടി രൂപ കേന്ദ്ര സർക്കാർ കുറവു വരുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാനRead More →