ബാങ്ക് അക്കൗണ്ട് ചാർജിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മേയ് 1 മുതൽ മാറ്റം

ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് 2024 മേയ് 1 മുതൽ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ നടപ്പിലാക്കും. ഈ മാറ്റങ്ങൾ ചെക്ക് ബുക്ക് ഇഷ്യു, IMPSRead More →

ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി അവതരിപ്പിക്കുന്ന എടിഎമ്മുകൾ എപ്പോൾ വേണമെങ്കിലും ക്യാഷ് റീസൈക്ലിംഗ് മെഷീൻ ആക്കി മാറ്റാൻ സാധിക്കുന്നവയാണ്. ഒരേസമയം പണം പിൻവലിക്കാനും പണം നിക്ഷേപിക്കാനും സാധിക്കുന്നവയാണ് ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ഹിറ്റാച്ചി പെയ്മെന്റ് സർവീസ് പുതിയ എടിഎമ്മുകൾ നിർമ്മിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാവുന്ന തരത്തിൽ ഇത് ആദ്യമായാണ് രാജ്യത്ത് എടിഎമ്മുകൾ സ്ഥാപിക്കുന്നതെന്ന് കമ്പനി അറിയിച്ചു.Read More →

പവർകട്ട് വേണമെന്ന ആവശ്യം സർക്കാരിനോട് വീണ്ടും ഉന്നയിച്ച് കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഉന്നതതല യോഗം ചേർന്നേക്കും. വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. തിങ്കളാഴ്ച്ച 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകതയും രെക്കോർഡിലെത്തി. 5646 മെഗാവാട്ട്. കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാൻRead More →

കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക്‌ ചുവടുവെച്ചത്‌ സംസ്ഥാനത്തെ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി. ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതാണ്‌ വില ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ചോക്ലറ്റ്‌ നിർമാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്‌. ചോക്ലറ്റ്‌ നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക്‌ എന്തു വിലക്കും കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ ആഗോളതലത്തിൽ വില ഉയർത്തി ചരക്ക്‌Read More →

യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,45 കോടി യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 10.5 ശതമാനം വർദ്ധനയാണ് വില്പനയിൽ ദൃശ്യമായത്. മുചക്ര വാഹനങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ ഉണർവുണ്ടായത്. മുൻവർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങളാണ് 2023ൽ കമ്പനികൾ വിറ്റഴിച്ചത്. വൈദ്യുതി,Read More →