ഇൻഷുറൻസ് പോളിസികൾ ഇന്നുമുതൽ ഡിജിറ്റൽ
രാജ്യത്ത് പുതിയ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റൽ രൂപത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. അതോടെ ഇ-ഇൻഷുറൻസ് അക്കൗണ്ട് നിർബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഇനി ഇൻഷുറൻസ് ഇടപാടുകളെല്ലാം ഓഹരി ഇടപാടുകളെപോലെ കടലാസ് രഹിതമായിരിക്കും. ഇന്നുമുതൽ ഡിജിറ്റൽ രൂപത്തിലാകും പോളിസികൾ അനുവദിക്കുക. ഓഹരി ഉടമകൾക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇൻഷുറൻസ് പോളിസിRead More →

