ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി ഉയർന്നു
മുംബൈ: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി (642.631 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ നേരിയ ഇടിവ് നേരിട്ടു.Read More →




