പിടിവിട്ട് സ്വർണവില; പവന് 50,880 രൂപ

പിടിവിട്ട് സ്വർണവില; പവന് 50,880 രൂപ

Spread the News

കൊച്ചി: കുതിച്ചുയർന്ന് വീണ്ടും സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് 6,360രൂപയിലെത്തി. പവന് 680 രൂപ വർധിച്ച് 50,880 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,263.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

പവന് 50,200 രൂപയായിരുന്നു ഇന്നലത്തെ വില. മാര്‍ച്ചിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4,000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50,400 രൂപയിലെത്തി.

ഏപ്രിൽ ആയപ്പോഴും വിലയിലെ കുതിപ്പ് തുടരുകയാണ്. പവന് 60,000 രൂപ വരെ ആകുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. കേരളത്തിൽ ഇന്ന് വെള്ളി വിലയിൽ നേരിയ വർധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81.60 രൂപയാണ്. 8 ​ഗ്രാം വെള്ളിയുടെ വില 652.80 രൂപയാണ്.

  ഇന്നത്തെ സ്വർണ വില

Leave a Reply

Your email address will not be published. Required fields are marked *