വിവരാവകാശ നിയമ പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല: എസ്ബിഐ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നൽകാൻ സാധിക്കില്ലെന്ന് എസ്ബിഐ. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നൽകാൻ സാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും എസ്ബിഐ പറഞ്ഞു. വിവരാവകാശ പ്രവർത്തകനായ ലോകേഷ് ബാത്രയാണ് ബോണ്ടിന്‍റെ വിവരങ്ങൾ ആവശ്യപ്പെട്ട് എസ്ബിഐയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്Read More →

2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്

ലോകത്ത് അതിവേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേത്. സമീപകാലത്തായി അടിസ്ഥാന സൗകര്യ വികസനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച്, മികച്ച നിലയിലേക്ക് പുരോഗതി കൈവരിക്കാനും അതിവേഗത്തിൽ വളരാനുമുള്ള ശ്രമത്തിലാണ് രാജ്യം. സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികത്തിൽ വികസിത സമ്പദ്ഘടനയായി മാറുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിനിടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പുതിയ അനുമാന കണക്കുകളുമായി പ്രമുഖ ഗവേഷണ ഏജൻസിയായ ഇന്ത്യാ റേറ്റിങ്സ് രംഗത്തെത്തി. 2047 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളുടെ മൊത്തംRead More →

എലോൺ മസ്ക് ഈ മാസം പ്രധാനമന്ത്രി മോദിയെ കാണും

ന്യൂഡൽഹി: ടെസ്‌ല സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിക്ഷേപം നടത്താനും ടെസ്‌ലയ്‌ക്കായി ഒരു പുതിയ ഫാക്ടറി സ്ഥാപിക്കാനുമുള്ള മസ്‌കിൻ്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയുമായുള്ള മസ്‌കിൻ്റെ കൂടിക്കാഴ്ച ഏപ്രിൽ 22-ന് ന്യൂഡൽഹിയിൽ നടക്കും. സന്ദർശന വേളയിൽ, ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള തൻ്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ്Read More →

വോഡാഫോണ്‍ ഐഡിയയുടെ എഫ്‌പിഒ ഏപ്രില്‍ 18 മുതല്‍

മുംബൈ: ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍ (എഫ്‌പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും. 10-11 രൂപയാണ്‌ ഓഫര്‍ വില. കടബാധ്യതയും മൂലധന വരള്‍ച്ചയും നേരിടുന്ന വൊഡാഫോണ്‍ ഐഡിയ എഫ്‌പിഒ വഴി 18,000 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 1298 ഓഹരികള്‍ ഉള്‍പ്പെട്ടതായിരിക്കും ഒരു ലോട്ട്‌. പ്രൊമോട്ടര്‍മാരായ ഒരു സ്ഥാപനത്തിന്‌ പ്രത്യേകമായി അനുവദിച്ച ഓഹരികളുടെ വിലയില്‍ നിന്നും ഗണ്യമായ കിഴിവോടെയാണ്‌ ഓഫര്‍ വിലRead More →

ഭാരതി ഹെക്‌സാകോം 32% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഭാരതി ഹെക്‌സാകോമിന്റെ ഓഹരികള്‍ ഇന്ന്‌ 32.45 ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. 570 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഭാരതി ഹെക്‌സാകോം ബിഎസ്‌ഇയില്‍ 755.2 രൂപയിലും എന്‍എസ്‌ഇയില്‍ 755 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ്‌ ഭാരതി ഹെക്‌സാകോം കാഴ്‌ച വെച്ചത്‌. കമ്പനിയുടെ ഓഹരികള്‍ 15 ശതമാനം പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്‌. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 824.70 രൂപ വരെ ഉയര്‍ന്നു. ഇഷ്യുRead More →