ബോൺവിറ്റ ആരോഗ്യ പാനീയമല്ല
ന്യൂഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലിനുകീഴിൽ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്സ് കമ്പനികൾക്ക് നിർദേശം നൽകി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷൻ (എൻ.സി.പി.സി.ആർ) നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അനുവദിച്ച പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. 2006ലെ ഭക്ഷ്യ സുരക്ഷ, നിലവാര നിയമത്തിൽ ‘ആരോഗ്യ പാനീയം’ എന്ന് നിർവചിച്ചിട്ടില്ലെന്ന് എൻ.സി.പി.സി.ആർ വ്യക്തമാക്കിയതുകൂടി കണക്കിലെടുത്താണ് മന്ത്രാലയം പുതിയ നിർദേശം പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ, നിലവാരRead More →



