സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ
ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർRead More →





