മുംബൈ: ആഗോളതലത്തിൽ തുടരുന്ന രാഷ്ട്രീയ അസ്ഥിരതകൾ ഇന്ത്യൻ ഓഹരി വിപണികളേയും ബാധിച്ചു. ഇരു സൂചികകളും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം തുടങ്ങി. നിഫ്റ്റിയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, നെസ്‍ലെ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. മിൻഡ്ട്രീ, ഇൻഡസ്‍ലാൻഡ് ബാങ്ക്,Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപRead More →

ബീജിങ്: ചൈനീസ് സർക്കാറിന് ആശ്വാസമായി ജി.ഡി.പി സംബന്ധിച്ച കണക്കുകൾ. 2024 വർഷത്തിന്റെ ആദ്യപാദത്തിൽ ​ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം ചൈനയുണ്ടാക്കി. പ്രൊപ്പർട്ടി സെക്ടറിലെ പ്രതിസന്ധിയും പ്രാദേശിക ഭരണകൂടങ്ങളുടെ കടം വർധിക്കുന്നതും ചൈനക്ക് വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് ജി.ഡി.പി സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരുന്നത്. 2024ൽ അഞ്ച് ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം 5.2 ശതമാനം വളർച്ചയാണ് ചൈനക്കുണ്ടായത്. എന്നാൽ, സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലംRead More →

വില്‍പ്പന കുറഞ്ഞു;10 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ടെസ്‍ല

ബർലിൻ: ലോകപ്രശസ്ത ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോതതലത്തിലാണ് ടെസ്‍ലയുടെ പിരിച്ചുവിടൽ. പല ജീവനക്കാർക്കും ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. വിൽപന കുറഞ്ഞതാണ് കൂട്ടപിരിച്ചുവിടൽ നടത്താൻ ടെസ്‍ല​യെ പ്രേരിപ്പിക്കുന്നത്. എല്ലാ അഞ്ച് വർഷം കൂടുമ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് വേണ്ടി നമ്മൾ കമ്പനിയെ പുനഃക്രമീകരിക്കാറുണ്ടെന്ന് പിരിച്ച് വിടൽ വാർത്തക്ക് പിന്നാലെ  സി.ഇ.ഒ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം ടെസ്‍ലയിലെ ബാറ്ററിRead More →

മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ അവരുടെ നായകൻ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായ മൂന്ന് പന്തുകളിൽ സിക്സുകൾ പറത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകന്‍ എം.എസ് ധോണിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. 20ാം ഓവറിലെ അവസാന നാല് പന്തുകൾ നേരിട്ട ധോണി ആദ്യ മൂന്ന് പന്തുകളും സിക്സടിച്ചും അവസാന പന്തിൽ ഡബിളെടുത്തുമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തെ ത്രസിപ്പിച്ചത്. നാല് പന്തിൽ 20 റൺസെടുത്ത് 500 സ്ട്രൈക്ക് റേറ്റുമായി കീഴടങ്ങാതെയാണ്Read More →