മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ റ​സ്റ്റ​റ​ന്റ് ശൃം​ഖ​ല​യാ​യ ഫു​ഡ്‌​ലാ​ൻ​ഡ്‌​സ് ഈ​ദ് ദി​ന​ത്തി​ൽ ‘ഈ​ദ് മി​ല​ൻ ബ്രേ​ക്ക്ഫാ​സ്റ്റ് ട്രീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു. ഈ​ദ് ദി​ന​ത്തി​ൽ രാ​വി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു കു​ട​ക്കീ​ഴി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​ല​വ​റ​ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ കോ​ണ്ടി​നെ​ന്റ​ൽ , അ​റ​ബി​ക്, തു​ട​ങ്ങി മ​ല​ബാ​ർ ഡി​ഷ​സ്, കേ​ര​ളീ​യ ത​ന​ത് പ്ര​ഭാ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ൾ​പ്പ​ടെ ഒ​രു വ​ലി​യ നി​ര​ത​ന്നെ അ​വ​ത​രി​പ്പി​ച്ചു. ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​ച്ചുRead More →

ആഗോളതലത്തില്‍ ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്

ആഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്. ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം 2024 ഒന്നാം പാദത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 10 ശതമാനം കുറഞ്ഞു. 2024 ഒന്നാം പാദത്തില്‍ ആഗോളതലത്തില്‍ 8 ശതമാനം വര്‍ധനയോടെ മൊത്തം 29 കോടി സ്മാര്‍ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 6.01 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസംഗ് കയറ്റുമതി ചെയ്തത്. 7.8 ശതമാനം വര്‍ധന. ഇതോടെ ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണുകള്‍Read More →

ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ. ചൊവ്വാഴ്ചയാണ് രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടായത്. യു.എസ് ട്രഷറി വരുമാനത്തിലുണ്ടായ വർധനയും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്കുകൾ കുറക്കില്ലെന്ന വാർത്തകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമാണ്. ഡോളറിനെതിരെ 83.53ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പിന്നീട് നിലമെച്ചപ്പെടുത്തി 83.48ലേക്ക് രൂപ ഉയർന്നു. രൂപRead More →

വായ്പകളിൽ അധിക തുക ഈടാക്കരുതെന്ന് ആർബിഐ

കൊച്ചി: ഉപഭോക്താക്കളുമായുള്ള ധാരണ പ്രകാരമല്ലാതെ അധിക തുക ഈടാക്കരുതെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, റീട്ടെയിൽ തുടങ്ങിയ വിഭാഗങ്ങൾക്ക് വായ്പ നൽകുമ്പോൾ ഒപ്പുവെക്കുന്ന ധാരണ ലംഘിച്ച് അധിക തുക വിവിധ ഇനങ്ങളിൽ ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയാൽ കനത്ത പിഴയുണ്ടാകുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.Read More →

ടാറ്റ പവർ വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന ചാർജിംഗ് സേവന ദാതാക്കളായ ടാറ്റ പവർ പത്ത് കോടി ഹരിത കിലോമീറ്ററുകൾക്ക് ചാർജിംഗ് ലഭ്യമാക്കി മികച്ച നേട്ടം കൈവരിച്ചു. ഈസി ചാർജ് എന്ന ടാറ്റാ പവറിന്റെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തിൽ അധികം ഭവന ചാർജറുകളും 5300 ൽ അധികം പബ്ലിക്, സെമി പബ്ലിക്, ഫ്‌ളീറ്റ് ചാർജിംഗ് പോയിന്റുകളിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫിസുകൾ, ഭവനRead More →