ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്
വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. 6.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് 2024ലെ വളർച്ചാ അനുമാനം ഉയർത്തിയത്. ആഭ്യന്തര വിപണിയിലെ ആവശ്യകത വർധിച്ചതും ജോലി ചെയ്യുന്ന ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വർധനയും ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടൽ. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരും. ഇക്കാലയളവിൽ ചൈനീസ് സമ്പദ്വ്യവസ്ഥ 4.6 ശതമാനം നിരക്കിൽ വളരുമെന്നാണ് ഐ.എം.എഫ് പ്രവചനം. 2024ൽ 6.8 ശതമാനവും 2025ൽ 6.5 ശതമാനവുംRead More →




