ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യ
ചെന്നൈ: മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്മാണപ്രവര്ത്തനങ്ങള് ചെന്നൈയിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയില് ആരംഭിച്ചതായി റെയില്വേ അധികൃതര്. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള് നിര്മിക്കുന്നത്. മണിക്കൂറില് പരമാവധി 320 കിലോമീറ്റര് വേഗത്തില് ബുള്ളറ്റ് ട്രെയിനുകള്ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള് മണിക്കൂറില് പരമാവധി 220 കിലോമീറ്റര് വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കന്ഡിനുള്ളില് നൂറുകിലോമീറ്റര് വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിര്മാണത്തിലുള്ളതെന്നുംRead More →



