രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച
മുംബൈ: റെക്കോഡ് തകർച്ചയിൽ വ്യാപാരം ആരംഭിച്ച് രൂപ. ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ നിക്ഷേപകർ സുരക്ഷിതമായ ആസ്തികൾ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യൻ കറൻസി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യൻ ഓഹരികൾക്കും തകർച്ച നേരിടുകയാണ്. അതേസമയം ഇസ്രായേൽRead More →

