ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തിൽ ബൈജൂസ്‌

ബൈജൂസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കുറവില്ലാത്ത കാലമാണിത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ പുതിയൊരു പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തിലാണ് ബൈജൂസ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹുറണ്‍ യൂണികോണ്‍ ലിസ്റ്റ് വിശകലനം ചെയ്യുമ്പോഴാണ് ഇത് ബോധ്യപ്പെടുന്നത്. 22 ബില്യണ്‍ ഡോളറില്‍ നിന്നാണ് ബൈജൂസിന്റെ മൂല്യം കൂപ്പുകുത്തിയത്. ഒരു വര്‍ഷംRead More →

മിനിമം വേതനം ഉയർത്തി കാനഡയും

യുകെക്ക് പിന്നാലെ മിനിമം വേതനം ഉയർത്തി കാനഡയും. ഏപ്രിൽ ഒന്നു മുതലാണ് വേതന വർധന പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ ഒന്ന് മുതൽ മണിക്കൂറിന് 16.65 ഡോളറിൽ നിന്ന് 17.30 ഡോളറായി വേതനം വർദ്ധിപ്പിച്ചു. 2021 മുതൽ മിനിമം വേതനം കാനഡ ഉയർത്തുന്നുണ്ട്. കാനഡയുടെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഫെഡറൽ മിനിമം വേതനം വർദ്ധിപ്പിക്കുന്നത്. 2023ൽ ഇൻഡക്സ് ശരാശരി 3.9 ശതമാനം വരെ ഉയർന്നു. എല്ലാവർക്കും ശമ്പള വർധന ലഭിക്കുമോ?മിനിമംRead More →

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില. Read More →

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണവില ഉയർന്നു. ഇന്ന് ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയായി വർധിച്ചു. പവന്റെ വില 52880 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ മൂല്യം ഉയർന്നതോടെയാണ് രാവിലെയും വൈകീട്ടും സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. സ്വർണ്ണത്തിന്റെ ഭാവിവിലകളും ഉയരുകയാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിലേക്കുള്ള സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ 245Read More →

ഹൂസ്റ്റൺ: തുടർച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ​ബാരലിന് ഒരു ഡോളറിന് താഴെ മാത്രമാണ് വില കുറഞ്ഞിരിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഈജിപ്തിന്റേയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്. കെയ്റോയിൽ നടക്കുന്ന ചർച്ചകളിൽ യു.എസ് സെൻട്രൽ ഇന്റലിജൻസ് ഡയറക്ടർ വില്യം ബേണും പ​ങ്കെടുക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. തങ്ങളുടെ നിലപാടുകളൊന്നും അംഗീകരിക്കാൻ ഇസ്രായേൽ തയാറാവുന്നില്ലെന്ന് ഹമാസ് പറഞ്ഞു. ബ്രെന്റ്Read More →