ഫ്ളൈ91 ആദ്യ പറക്കൽ നടത്തി

കൊച്ചി: വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയായഫ്ളൈ 91 ആദ്യ പറക്കൽ നടത്തി. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമുള്ള സർവീസാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയത്. മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങുമെന്ന് ഫ്ലൈ 91 വക്താവ് പറഞ്ഞു. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷമായിRead More →

ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ഇനി ബിറ്റ് കോയിനും ഇഥെറും സ്വീകരിക്കും

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് അറിയിച്ചു. തിയതി പിന്നീടറിയിക്കും. യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72,000 ഡോളറും കടന്നു. സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന്Read More →

മുംബൈ: ഓഹരിവിപണയിൽ ഇടിവ് തുടരുന്നു. നിഫ്റ്റി 1.51 ശതമാനം ഇടിഞ്ഞ് 21,997ലും സെൻസെക്സ് 1.23 ശതമാനം ഇടിഞ്ഞ് 72,761ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മിഡ്കാപ്, സ്മോൾകാപ്, മൈക്രോകാപ് ഓഹരികളിൽ വലിയ ഇടിവ് തുടരുകയാണ്. 14 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ന് മാത്രം നിക്ഷേപകർക്കുണ്ടായത്. വിപണിയുടെ ആകെ നിക്ഷേപമൂല്യം 385.64 ലക്ഷം കോടിയിൽനിന്ന് 371.69 ലക്ഷം കോടിയിലേക്ക് താഴ്ന്നു. നിഫ്റ്റിയിൽ ഇന്ന് ഐ.ടി.സിയാണ് വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 4.45 ശതമാനംRead More →

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി

ദില്ലി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തും. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് എസ്ബിഐRead More →

വൈദ്യുതി ഉപയോഗം അനിയന്ത്രിതമായതോടെ കെഎസ്ഇബി പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്ന പരിഹാരം സർച്ചാർജ്ജ് കൂട്ടലിലേക്കും നീങ്ങും. വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031Read More →