റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ, പുറത്തുനിന്നും കുറഞ്ഞ നിരക്കിൽ നീണ്ട കാലത്തേക്ക് വൈദ്യുതി വാങ്ങുവാനുള്ള കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്‍കും. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്. അതേസമയം 150 മെഗാ വാട്ട് വൈദ്യുതിRead More →

വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു

  ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് (v-Guard industries) ഇന്‍ഡസ്ട്രീസ് പുതിയ പ്രീമിയം ബിഎല്‍ഡിസി ഹൈ- സ്പീഡ് ഫാനായ ഇന്‍സൈറ്റ്-ജി (Insight-G, a premium BLDC high-speed fan) അവതരിപ്പിച്ചു. രാജ്യത്തെ ഫാന്‍ വ്യവസായം സിഎജിആര്‍ 8 മുതൽ 9 ശതമാനത്തില്‍ നിന്ന് ഏകദേശം 12000 കോടിയോളം വളര്‍ച്ച നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സീലിംഗ് വിഭാഗത്തില്‍ സിഎജിആര്‍ 45% വളര്‍ന്ന് ബിഎല്‍ഡിസി വിഭാഗത്തിന്റെRead More →

സിക്കിമില്‍ മേഘ വിസ്‌ഫോടനം, തീസ്ത നദിയില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാനില്ല

ഗാങ്ടോക് ∙ സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം. കാണായവർക്കു വേണ്ടി സൈന്യം തിരച്ചിൽ ആരംഭിച്ചു. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയുംRead More →

ദോ​ഹ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ ‘​േബ്ലാ​സം കാ​മ്പ​യി​നു’​മാ​യി കൈ​കോ​ർ​ത്ത് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും. ​ലു​ലു​വി​ൽ​നി​ന്ന് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ​‘ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്’ പ​ദ്ധ​തി​യു​മാ​യാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​േബ്ലാ​സം കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 900ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​ടെ ഒ​രു വി​ഹി​തം ക്യൂ.​സി.​എ​സി​ലേ​ക്ക് നീ​ക്കി​വെ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റിRead More →

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.Read More →