ഓണം വില്പന; സര്‍വകാല റെക്കോഡുമായി മില്‍മ
തിരുവനന്തപുരം: പാല്, പാലുൽപന്നങ്ങള് എന്നിവയുടെ വില്പനയില് സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ആഗസ്റ്റ് 25 വെള്ളിയാഴ്ചമുതല്‍ ആഗസ്റ്റ് 28 ഉത്രാടം ദിനമായ തിങ്കളാഴ്ചവരെയുള്ള കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ കൊല്ലം 94.56 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റത്. ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം പാല്വില്പനRead More →





