സഞ്ചാരികള്‍ക്ക് പ്രണയം ഗവിയോട് മാത്രം
ചുട്ടുപൊള്ളുന്ന വേനലിലും പച്ചപ്പിന്റെയും കുളിരിന്റെയും കരിമ്പടവും പുതച്ചു കിടക്കുന്ന ഗവി സഞ്ചാരികളെ മാടി വിളിക്കുന്നു. മരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന മാര്‍ച്ചിലും ഈറ്റക്കാടും വന്‍ മരങ്ങളുടെ നീണ്ട നിരയുമായി പച്ചപ്പിന്റെ താലമേന്തി തൊഴുകൈയ്യുമായി നില്‍ക്കുകയാണ്. മഴക്കാലത്തോ മഴകഴിഞ്ഞു മരം പെയ്യുമ്പഴോ ഗവിയില്‍ ചെന്നാല്‍ പച്ചപ്പിനിത്ര സൗന്ദര്യമോ എന്ന് അറിയാതെ ചോദിച്ചു പോകും. കാട്ടില്‍ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയും. കോട മഞ്ഞ് കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളില്‍ കാട്ടാനകളും കാട്ടുപോത്തും മാന്‍ കൂട്ടവുമുണ്ടാകും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെRead More →





