മുത്താണ് മത്തങ്ങ

പാടത്തോ പറമ്പിലോ അടുക്കള തോട്ടത്തിലോ ടെറസിലോ ഒക്കെ നട്ടുവളര്‍ത്താന്‍ എളുപ്പമുള്ള ഒന്നാണ് മത്തങ്ങ. തണല്‍ വേണ്ടയിടങ്ങളിലാണെങ്കില്‍ വള്ളി പോലെ പടര്‍ത്തിയും കൃഷി ചെയ്യാം. രാസവളങ്ങളൊന്നും ചേര്‍ക്കേണ്ട ആവശ്യമില്ല. പൂര്‍ണമായും ജൈവകൃഷി രീതിയിലൂടെ വിളയിച്ചെടുക്കാം. നടേണ്ട രീതി കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകള്‍ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനല്‍ക്കാലത്ത് തടമെടുത്തുമാണ് കൃഷിചെയ്യേണ്ടത്. രണ്ട് മീറ്റര്‍ ഇടയകലം നല്‍കി വരികള്‍ തമ്മില്‍ നാലര മീറ്റര്‍ അകലത്തില്‍Read More →

പച്ചപ്പിന് വേണ്ടി ഓടുക, എസ്.ബി.ഐ  ഗ്രീന്‍ മാരത്തണ്‍ രണ്ടാം സീസണ്‍

തിരുവനന്തപുരം: ‘പച്ചപ്പിന് വേണ്ടി ഓടുക’ എന്ന ആശയവുമായി എസ്.ബി.ഐ സംഘടിപ്പിക്കുന്ന ഗ്രീന്‍ മാരത്തണിന്റെ രണ്ടാം സീസണ്‍ ഇക്കുറി രാജ്യത്തെ 15 നഗരങ്ങളില്‍ നടക്കും. ഹരിതാഭ ഭാവിക്കായി, ശുചിത്വവും പച്ചപ്പും നിറഞ്ഞ ലോകത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അരങ്ങേറുന്ന മാരത്തണ്‍ തിരുവനന്തപുരത്ത് ഡിസംബര്‍ ഒമ്പതിന് അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍, 21 കിലോമീറ്റര്‍ വിഭാഗങ്ങളിലായി നടക്കും. 2,300ലേറെപ്പേര്‍ പങ്കെടുക്കും. എസ്.ബി.ഐ ഗ്രീന്‍ മാരത്തണിന്റെ ഹെല്‍ത്ത് പാര്‍ട്ണര്‍ എസ്.ബി.ഐ ജനറല്‍ ഇന്‍ഷൂറന്‍സാണ്. എസ്.ബി.ഐRead More →

ഓണ്‍ലൈന്‍ ഷോപ്പിംങ്ങിലേക്ക് ഇന്‍സ്റ്റാഗ്രാം

ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ഇന്‍സ്റ്റാഗ്രാം മാറിയിട്ട് ഏറെ നാളുകളായി. അതുകൊണ്ടു തന്നെ ഫാഷന്‍ വ്യവസായം ഇന്‍സ്റ്റാഗ്രാമിനെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും. ഇന്‍സ്റ്റാഗ്രാം വഴി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നടക്കാറുണ്ട്. സ്വന്തം പേജുകള്‍ വഴിയും ഇന്‍സ്റ്റാഗ്രാമിലെ താരങ്ങള്‍ വഴിയുമെല്ലാം കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി പരസ്യം ഇന്‍സ്റ്റാഗ്രാം വഴി ചെയ്യാറുണ്ട്. ഇങ്ങനെ ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യം ഒരുക്കുകയാണ് ഇപ്പോള്‍. പുതിയRead More →

ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ചു

ടോക്കിയോ: ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ച് സ്‌പെയ്‌സ് എക്‌സ് കമ്പനി. ജപ്പാന്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസിലെ പ്രമുഖനായ യുസാകു മേസാവയാണ് 2023 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യത്തെ വിനോദ സഞ്ചാരി. സോസോ കമ്പനി ഉടമയാണ് ഇദ്ദേഹം. 2023ല്‍ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് ബഹിരാകാശ വാഹനത്തിലാണ് അദ്ദേഹം പുറപ്പെടുക. 1972ലെ അപ്പോളോ പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി വരുന്നത്. ലോകത്തിലെ മുന്‍നിര ധനവാന്മാരില്‍ ഒരാളാണ് മേസാവാ. ജീന്‍Read More →

ഇവ ഫ്രിഡ്ജില്‍ വെയ്ക്കരുത്

ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളില്‍ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയില്‍ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ ചീത്തയാകില്ലെന്നാണ് നമ്മുടെ വിചാരം. ചിലര്‍ ഫ്രിഡ്ജില്‍ ഭക്ഷണംRead More →