ഇന്ത്യന്‍ നിരത്തില്‍ 20വര്‍ഷം പിന്നിട്ട് ഹ്യൂണ്ടായി സാന്‍ട്രോ

സൗത്ത് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ജൈത്രയാത്ര 20 വര്‍ഷം പിന്നിടുകയാണ്. 20 വര്‍ഷം മുമ്പ് 1998 സെപ്റ്റംബര്‍ 23-ന് സാന്‍ട്രോ നിരത്തിലെത്തിച്ചാണ് ഹ്യുണ്ടായി ഇന്ത്യയില്‍ യാത്ര ആരംഭിച്ചത്. എന്നാല്‍, 20 പൂര്‍ത്തിയാകും മുമ്പെ സാന്‍ട്രോ ഇന്ത്യന്‍ നിരത്തൊഴിയുകയായിരുന്നു. 1998-ല്‍ നിരത്തിലെത്തുമ്പോള്‍ മാരുതി സെന്‍ മാത്രമായിരുന്നു സാന്‍ട്രോയിക്ക് നേരിടേണ്ടിയിരുന്ന ഏക എതിരാളി. വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ തന്നെ പരസ്പരം കടുത്ത മത്സരം സമ്മാനിക്കാന്‍ ഈ മോഡലുകള്‍ക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ നിരുത്തുകള്‍ക്ക് പരിചയമില്ലാത്തRead More →

കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 289 രൂപ വിലയുള്ള ഈ പ്ലാന്‍ രാജ്യത്തെല്ലായിടത്തും ലഭ്യമാവും. ഐഡിയയുടെ 42 ദിവസം വാലിഡിറ്റിയിലും 295 രൂപയുടെ ഓഫറിനെ വെല്ലുവിളിച്ച് 48 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ ഓഫര്‍ എത്തുന്നത്. 289 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 1ജിബി ഡാറ്റയും നൂറ് എസ്എംഎസും 48 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാവും. എയര്‍ടെലിന്റെ ഈ പ്ലാന്‍ ഐഡിയയുടെ 295 രൂപയുടെ പ്ലാനിന് വെല്ലുവിളിയാണ്.Read More →

ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാവാന്‍ സാധ്യത

ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ കടുത്ത ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടെന്നു പഠനം. സ്ലീപ്പ് എന്ന ജേണലിലാണ് ഈ പഠനം വന്നത്. പകല്‍ മൂന്നു തവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത 2.75 തവണ കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. എന്നാല്‍ മുമ്പ് യു എസ് ഹോപ്ക്കിന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം രാത്രിയില്‍ കൂടുതല്‍ സമയം ഉറങ്ങുന്നത് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിരുന്നു.Read More →

ഇന്ത്യയുടെ ആവശ്യം പരിഗണിച്ചു; പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ അടക്കമുള്ളവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്സ്ആപ്പ്. വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് വരെ നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പരിഗണിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പിന്റെ നീക്കം. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്‌സ്ആപ്പ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്‌സ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത്. ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് ഔദ്യോഗികRead More →

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തില്‍നിന്ന് ഓഹരി വിപണി കരകയറിയില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 108 പോയന്റ് താഴ്ന്ന് 36733ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 11100ലുമാണ് വ്യാപാരം നടക്കുന്നത്. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധമൂലംയ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ലുപിന്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ടിസിഎസ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബജാജ്Read More →