കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻRead More →

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ വിട പറഞ്ഞു

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡിനുടമയായ സീയുസ് ഈ ലോകത്തോട് വിടപറഞ്ഞു. അർബുദം പിടിപെട്ട് ചികിൽസയിലിരിക്കെയാണ് മരണം. 3 അടി 5.18 ഇഞ്ച് ആയിരുന്നു സീയുസിൻ്റെ ഉയരം. ടെക്സാസിലെ ബെഡ്ഫോഡിൽ ജനിച്ച സീയുസിന് 2022ലാണ് ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡ് ലഭിച്ചത്. അർബുദ ബാധിതനായ നായയുടെ വലതു കാൽ മുറിച്ചുനീക്കിയതിനു പിന്നാലെ നായയ്ക്ക് ന്യൂമോണിയ പിടിപെടുകയും സപ്തംബർ രണ്ടിന് മരണം സംഭവിക്കുകയുമായിരുന്നു. തൻ്റെ മടിയിൽ കിടന്നാണ് സീയുന്നRead More →

സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ആഗോള വിപണിയുടെ 5 ശതമാനം വരും. 2022ൽ ഇന്ത്യൻ ബ്യൂട്ടി കെയർ വിപണി ഏകദേശം 19 ബില്യൺ യു എസ് ഡോളർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇപ്പോൾ ഇന്ത്യയുടെ പ്രതി ശീർഷ ചെലവ് വളരെ കുറവാണ്. രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച് വളർച്ച കൂടുതൽ യഥാർഥ്യമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.Read More →

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.95 ശതമാനമായി കുറഞ്ഞു: സിഎംഐഇ

ന്യൂഡല്‍ഹി:  കാര്‍ഷിക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് ജൂലൈയില്‍ കുറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക്  7.95 ശതമാനമായി കുറയുകയായിരുന്നു. ജൂണില്‍ 8.45 ശതമാനമായിരുന്ന സ്ഥാനത്താണിത്.  ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.89 ശതമാനമായാണ് ഇടിഞ്ഞത്.  ജൂണിലിത് 8.73 ശതമാനമായിരുന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ 7.87 ശതമാനത്തില്‍ നിന്നും 8.06 ശതമാനമായി. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഗ്രാമീണRead More →

വിലക്കയറ്റം നേട്ടമാക്കി കർഷകൻ; തക്കാളി വിറ്റ് നേടിയത് 38 ലക്ഷം രൂപ #tomato

ബംഗളൂരു: രാജ്യത്ത് അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള കർഷകൻ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രഭാകർ ഗുപ്തയെന്നയാണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെRead More →