അനധികൃത വാണിജ്യ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ട്രായ് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: അനധികൃതമായി വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു. ഇത്തരം വാണിജ്യ സന്ദേശങ്ങള്‍ തടയാനായി നിര്‍മ്മിത ബുദ്ധി (എഐ)യുടേയും മെഷ്യന്‍ ലേണിംഗിന്റെയും (എംഎല്‍) സഹായം തേടണം. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ടെലികോം റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വാണിജ്യRead More →

ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദം: അറ്റാദായം 89 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ ഫാര്‍മ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 133.4 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89.1 ശതമാനം കുറവ്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 ശതമാനം കുറഞ്ഞ് 809.6 കോടി രൂപയായി. എബിറ്റ 3 ശതമാനം കുറഞ്ഞ് 169.7 കോടി രൂപ. എബിറ്റ മാര്‍ജിന്‍ 21.64 ശതമാനത്തില്‍ നിന്നും 21.56 ശതമാനമായി. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 3216 കോടി രൂപയാണ് വരുമാനം.Read More →

ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി

ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യമാണ്. എങ്കിലും ആവശ്യം വന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതും രോഗശമനത്തിന് ആവശ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞിടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തെ തുടര്‍ന്ന് വളരെ വിചിത്രമായ ഒരു അവസ്ഥ ഒരു രോഗിയില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ആന്റിബയോട്ടിക് ഉപയോഗംRead More →

ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾക്ക് നിരോധനം

Centre Bans Apple Imports Under ₹ 50 Per Kg ന്യൂഡൽഹി: ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. മാത്രമല്ല, കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യവുമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സി.ഐ.എഫ് (ചെലവ്, ഇൻഷുറൻസ്, ചരക്ക്) ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുവെന്നും ഏറ്റവുംRead More →

ലോക ആസ്ത്മ ദിനം : 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി- രണ്ടു വര്‍ഷത്തിനുള്ളില്‍ ലേകമെമ്പാടുമുള്ള ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ലോകമെമ്പാടും 339 ദശലക്ഷം ആസ്ത്മ രോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഏകദേശം 250,000 പേര്‍ ആസ്ത്മ മൂലം മരണപ്പെടുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ‘ഓരോ ശ്വാസവും വിലപ്പെട്ടതാണെന്ന് ആസ്ത്മയുള്ളവര്‍ക്ക് അറിയാമെന്ന് ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ. രാജേഷ്Read More →