ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും
വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയിൽ നിന്ന് ട്രംപ് ഭരണകൂടം പിരിച്ചെടുത്ത പിഴയിൽ നിന്ന് ചെറിയപങ്ക് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചേക്കും. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രഖ്യാപനമുണ്ടായ ഫെബ്രുവരി 7 മുതൽ പിരിച്ചെടുത്ത തുകയാകും റീഫണ്ട് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം യുഎസോ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 25% പിഴച്ചുങ്കം ഡീലിന്റെ ഭാഗമായി ട്രംപ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇതു പുനഃസ്ഥാപിക്കുമെന്ന ഭീഷണിയുംRead More →





