മെറ്റല്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു

മെറ്റല്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു

Spread the News
മെറ്റല്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു

നുവരിയില്‍ ഓഹരി വിപണിയില്‍ 35,960 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ ഗണ്യമായി നിക്ഷേപിച്ചു. 11,500 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ നടത്തിയത്‌.

ചില ലോഹങ്ങളില്‍ ഒരു സൂപ്പര്‍ സൈക്കിള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ ഒരു വിഭാഗം വിദഗ്‌ധര്‍ പ്രവചിക്കുന്ന സാഹചര്യത്തിലാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ വലിയ നിക്ഷേപം നടത്തിയത്‌.

ഇലക്‌ട്രിക്‌ വാഹന നിര്‍മാണ മേഖലയില്‍ നിന്നുള്ള ഡിമാന്റ്‌, അപര്യാപ്‌തമായ സപ്ലൈ, ഉല്‍പ്പാദന തടസങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ്‌ ചില ലോഹങ്ങളില്‍ ഒരു സൂപ്പര്‍ സൈക്കിള്‍ ഉണ്ടാകാനുള്ള സാധ്യത വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്‌.

കോപ്പര്‍, അലൂമിനിയം തുടങ്ങിയ ലോഹങ്ങളില്‍ സപ്ലൈ കമ്മി ഉണ്ടാകുമെന്നാണ്‌ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ ആയ എച്ച്‌എസ്‌ബിസി പ്രവചിക്കുന്നത്‌. ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തിയ മറ്റൊരു മേഖല കാപ്പിറ്റല്‍ ഗുഡ്‌സ്‌ ആണ്‌. ഈ മേഖലയില്‍ 2761 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌.

ഐടി മേഖലയിലാണ്‌ ഏറ്റവും വലിയ വില്‍പ്പന നടത്തിയത്‌. 1835 കോടി രൂപയുടെ വില്‍പ്പന ഈ മേഖലയിലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *