ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് യുഎസ്; വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും

ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് അമേരിക്ക. നിലവില്‍ 20 ശതമാനമായിരുന്ന താരിഫ് 19 ശതമാനമായാണ് കുറച്ചത്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ രഹിതമാക്കുകയും ചെയ്യും. യുഎസ് ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയും മനുഷ്യനിര്‍മ്മിത നാരും ഉപയോഗിച്ച് നിര്‍മ്മിക്കുന്നവക്കായിരിക്കും ഈ ഇളവ്. ഇത് വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ താരിഫ് 18 ശതമാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ബംഗ്ലാദേശിലെRead More →

ഓട്ടോമൊബൈൽ ഹബ്ബായി തമിഴ്‌നാട്; ആറ് മാസത്തിനിടെ രണ്ടാമത്തെ കാർ ഫാക്ടറി

ചെന്നൈ: തമിഴ്‌നാടിന്റെ വ്യവസായ വളർച്ച അതിവേഗമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ. വെറും ആറ് മാസത്തിനിടെ രണ്ട് കൂറ്റൻ കാർ നിർമ്മാണ ഫാക്ടറികളാണ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും അവസാനമായി ഇന്ന്, റാണിപ്പേട്ടിൽ ടാറ്റയുടെ പുതിയ ജെഎൽആർ പ്ലാൻ്റ് ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിൻ്റെ ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്വറി കാർ നിർമ്മാണ ഫാക്ടറിയാണ് റാണിപ്പേട്ട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചത്. ഏതാനും മാസങ്ങൾക്കിടെയാണ് സംസ്ഥാനത്ത് മറ്റൊരു വലിയ കാർRead More →

ഉത്തരവാദിത്ത ടൂറിസം മേള നാളെ മുതല്‍ തിരുവനന്തപുരത്ത്

അഞ്ചു ദിവസത്തെ ഫെസ്റ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതല്‍ 15 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കും. അഞ്ചു ദിവസത്തെ മേള ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനംRead More →

ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍

ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിന്‍റെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ മാതൃകയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള ടൂറിസത്തിന്‍റെ ആര്‍ടി പദ്ധതികളെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ഹിമാചല്‍ പ്രദേശിലെRead More →

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

മുംബൈ: ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ച ഇടക്കാല വ്യാപാര ചട്ടക്കൂടനുസരിച്ച് തൊഴിൽകേന്ദ്രിത വ്യവസായങ്ങൾ ഉൾപ്പെടെ കയറ്റുമതിരംഗത്ത് ഒട്ടേറെ മേഖലകൾക്ക് വലിയ കരുത്തായി മാറും. വജ്രം, നിറമുള്ള രത്‌നക്കല്ലുകൾ, ആഭരണം, സമുദ്രോത്പന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതികവിദ്യകൾ, വാഹന ഘടകങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. അഞ്ചുവർഷം കൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപ. വിപണികൾRead More →