ജെയിന്‍ റിസോഴ്സ് റീസൈക്ലിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ നോണ്‍-ڊ- ഫെറസ് മെറ്റല്‍ റീസൈക്ലിങ് കമ്പനിയായ ജെയിന്‍ റിസോഴ്സ് റീസൈക്ലിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1,500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്Read More →

സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന് (South Indian Bank) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിലും (ജനുവരി-മാർച്ച്) മികച്ച ബിസിനസ് പ്രവർത്തനനേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയിൽ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ വ്യക്തമാക്കി. മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടിRead More →

സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025: 16 കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും

തിരുവനന്തപുരം: വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025’ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്‌യുഎം) കീഴിലുള്ള 16 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഏപ്രില്‍ 3ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പരിപാടി ശനിയാഴ്ച സമാപിക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭിന്‍റെ രണ്ടാം പതിപ്പാണിത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിRead More →

‘എന്റർപ്രൈസ് ടെക് 30’ പട്ടികയിൽ ഇടംനേടി യുഎസിലെ മലയാളി സ്റ്റാർട്ടപ്പ്

എന്റർപ്രൈസ് ടെക്‌നോളജി രംഗത്തെ ഏറ്റവും മികച്ച സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള പട്ടികയായ ‘എന്റർപ്രൈസ് ടെക് 30’ ലിസ്റ്റിൽ ഇടം നേടി മലയാളി കോഫൗണ്ടറായ യുഎസ് സ്റ്റാർട്ടപ്പ്. മലയാളിയായ അശ്വിൻ ശ്രീനിവാസും ചൈനീസ് വംശജനായ അമേരിക്കൻ പൗരൻ ജെസ് സാങ്ങും ചേർന്ന് സ്ഥാപിച്ച ‘ഡെക്കഗൺ’ എന്ന കമ്പനിയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. 2023ലാണ് ജെസ് സാങ്ങും അശ്വിൻ ശ്രീനിവാസും ചേർന്ന് എഐ അധിഷ്ഠിത സ്റ്റാർട്ടപ്പ് ആയ ഡെക്കഗൺ തുടങ്ങിയത്. കാലിഫോർണിയയിലെRead More →

സൈബർ പാർക്കിലെ ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം

കോഴിക്കോട് ഗവൺമെൻറ് സൈബർ പാർക്ക് ആസ്ഥാനമായ ഇലൂസിയ ലാബിന്റെ വെർച്വൽ സയൻസ് ലാബിന് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. വെർച്വൽ റിയാലിറ്റി ഡെവലപ്മെൻറ് കമ്പനിയാണ് ഇലൂസിയ ലാബ്. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങും സംയുക്തമായാണ് ദേശീയതല മത്സരം സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളിൽ നിന്നുംRead More →