ദുബൈ: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്‍റെ ഇന്ത്യയിലെയും ജി.സി.സിയിലെയും സംരംഭങ്ങൾ വ്യത്യസ്ത രണ്ട്​ സ്വതന്ത്ര സ്ഥാപനങ്ങളാകുമെന്ന്​ പ്രഖ്യാപിച്ചു. ആസ്റ്ററിന്‍റെ ജി.സി.സി ബിസിനസിൽ നിക്ഷേപിക്കുന്നതിന് യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ കാപ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിലെത്തിയതായും കമ്പനി വെളിപ്പെടുത്തി. ഇന്ത്യയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡ്, ഗൾഫിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എഫ്​.ഇസെഡ്​.സി എന്നിങ്ങനെയായിരിക്കും പ്രവർത്തനം. വേർപിരിയൽ പദ്ധതി പ്രകാരം,Read More →

ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കും -എം.എ. യൂസുഫലി

മനാമ: ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ആഗോളതലത്തിൽ ലുലു ഗ്രൂപ്പി​ന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ തുറന്നത്. 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്. ശക്തമായ റീട്ടെയിൽ ശൃംഖല എന്ന നിലയിലുള്ള ബഹ്റൈനിലെ ലുലു ഗ്രൂപ്പിന്റെ വളർച്ചക്ക് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്ന ഹമദ് രാജാവിനും കിരീടാവകാശിക്കുംRead More →

സെൻട്രൽ മനാമയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

മനാമ: ചില്ലറ വ്യാപാരരംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ്, സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ഇന്ത്യൻ അംബാസഡർ വിനോദ്Read More →

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് സൗദി അറേബ്യ

ന്യൂഡൽഹി: ഫുട്ബോൾ, ഗോൾഫ് എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ സ്പോർട്സിൽ ഉയർത്തിയ നിക്ഷേപങ്ങളുടെ ഒരു നിരയെ തുടർന്ന്, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൾട്ടി ബില്യൺ ഡോളർ ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. 30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും, അതിൽ സൗദി അറേബ്യRead More →

ദുബൈ: കല്യാൺ ജൂവലേഴ്സ്​ മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്​കൗണ്ടുകളും സ്വന്തമാക്കാം. ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം സ്വന്തമാക്കുന്നതിനും ആറായിരം ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്. നാലായിരം ദിർഹമോ അതിൽ കൂടുതലോ തുകക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായും സ്വർണനാണയം സ്വന്തമാക്കാം. ആറായിരം ദിർഹം മൂല്യമുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുRead More →