സെൻട്രൽ മനാമയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

സെൻട്രൽ മനാമയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

Spread the News

മനാമ: ചില്ലറ വ്യാപാരരംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ്, സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു.

വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പലചരക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, വെജിറ്റബിൾസ്, ഫാഷൻ സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ആവശ്യമുള്ള എല്ലാ സാധനങ്ങളും മനാമ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ബ്രെഡുകളും കേക്കുകളും ചൂടോടെ ലഭ്യമാകുന്ന ഇൻ-ഹൗസ് ബേക്കറിയും സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ ട്രെൻഡുകളനുസരിച്ച് ഷോപ്പിങ് നടത്താനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്ഥലത്താണ് ഹൈപ്പർമാർക്കറ്റ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയയുടെ ഹൃദയഭാഗത്തുള്ള ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *