മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന്

മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്റെ പുറകു വശത്ത് ഫിംഗര്‍പ്രിന്റ്Read More →

ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം ഇതിനോടകം പലര്‍ക്കും ജോലി നഷ്ടമായി. പിരിഞ്ഞുപോകാന്‍ തയ്യാറല്ലാത്ത വനിതകള്‍ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്.മറ്റു കമ്പനികളില്‍നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ ഐഡിയയിലും വോഡഫോണിലും എത്തിയവര്‍ പലരും ഇപ്പോള്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ്. ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 4,5005,000 പേരെയെങ്കിലുംRead More →

മുഹമ്മദ് നബിക്കെതിരെയും മോശം പരാമര്‍ശം: മലയാളി യുവാവിന് ശിക്ഷ വിധിച്ചു

ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും . നാല് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തി എന്നാണ് കേസ്. ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയ വിനിമയംRead More →

സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെ ഗള്‍ഫില്‍ സിനിമാമേഖലയില്‍ വന്‍നിക്ഷേപം എത്തുന്നു

ദുബായ്: ഗള്‍ഫ് നാടുകള്‍, വടക്കേ അമേരിക്ക എന്നീ മേഖലകളില്‍ സിനിമാരംഗത്ത് വന്‍നിക്ഷേപം എത്തുന്നു. 35 വര്‍ഷത്തിനുശേഷം സൗദി അറേബ്യ സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെയാണ് വീണ്ടും സിനിമാ വ്യവസായത്തിലേക്ക് വന്‍ നിക്ഷേപം എത്തുന്നത്. 354 കോടി ഡോളറായിരിക്കും വരും വര്‍ഷങ്ങളില്‍ ഇതിനായി വിനിയോഗിക്കുന്നതെന്നാണ് നിഗമനം. ഇതില്‍ സൗദി അറേബ്യയില്‍മാത്രം 324 കോടി ഡോളര്‍ നിക്ഷേപമാണ് എത്തുന്നത്. യു.എ.ഇ. ആസ്ഥാനമായുള്ള വോക്‌സ് സിനിമയുടെ ഉടമകളായ മാജിദ് അല്‍ ഫുത്തെം ഗ്രൂപ്പ് 840 ദശലക്ഷംRead More →

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഏകദേശം 30 മിനിറ്റ് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ വേണ്ടതെന്നും ഇത് കമ്പനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും കമ്പനി അറിയിച്ചു. 2016 ഏപ്രില്‍ ഒന്നിനും 2017Read More →