പി.വി. സാമി സ്മാരക പുരസ്‌കാരം ടി.എസ്. കല്യാണരാമന്

കോഴിക്കോട്: പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായ പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അര്‍ഹനായി. 132 ഷോറൂമുകളിലായി ഇന്ത്യയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന കല്യാണ്‍ ജുവലേഴ്‌സിന്റെ ഉടമയാണ് ടി.എസ്. കല്യാണരാമന്‍. അതി സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിന്Read More →

ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കി വിമാനക്കമ്പനികള്‍

ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാനക്കമ്പനികള്‍ രംഗത്ത്.എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളില്‍ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. ജോര്‍ജിയ, അര്‍മേനിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും കുറഞ്ഞനിരക്കുകള്‍ ലഭ്യമാണ്. എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍നിന്ന് ഡല്‍ഹി, ജയ്പുര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രളയ ദുരിതമനുഭവിക്കുന്നRead More →

രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

കൊച്ചി: കരുതല്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിച്ചിട്ടും രൂപയുടെ കനത്ത വീഴ്ച തടയാന്‍ ഇന്നലെ റിസര്‍വ് ബാങ്കിനായില്ല. 46 പൈസ ഇടിഞ്ഞ് റെക്കാഡ് താഴ്ചയായ 72.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തോടെയായിരുന്നു ഇന്നലെ രൂപയുടെ വ്യാപാരത്തുടക്കം. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ച രക്ഷാനടപടികള്‍, ക്രൂഡോയില്‍ വിലയിടിവ്, ആഗോള തലത്തില്‍ ഡോളര്‍ നേരിട്ട തകര്‍ച്ച എന്നിവ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേരിയ ഗുണം ചെയ്തിരുന്നു. എന്നാല്‍,Read More →

എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു എന്‍ടോര്‍ക്ക്. നിരത്തിലെത്തി ഏഴ് മാസം പിന്നിടുമ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് അറിയിച്ചു. എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്, ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക്Read More →

മദ്യപാനം നിര്‍ത്തിയാല്‍ സംഭവിക്കുന്നത്

സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോള്‍ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിര്‍ത്തിയാല്‍ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ, മദ്യപിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആല്‍ക്കഹോള്‍ ഡിഅഡിക്ഷന്‍ വിദഗ്ദയായ ഡോ നിയാല്‍ കാംപ്‌ബെല്‍. 24 മണിക്കൂറിനുള്ളില്‍ മദ്യപിക്കുമ്പോള്‍ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവര്‍. മദ്യപാനം നിയന്ത്രിക്കുമ്പോള്‍തന്നെ നമ്മുടെRead More →