ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറോടുകൂടിയ ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയുള്ള എംഐ 8 എക്‌സ്‌പ്ലോറര്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഷാവോമി മുമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ വില കുറവാണ് ഇപ്പോള്‍ പുറത്തിറക്കിയ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്. പുതിയ ഫോണിന്റെ രൂപകല്‍പ്പനയിലും ചില മാറ്റങ്ങളുണ്ട്. ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ഗ്ലോസി ലുക്ക് ഉള്ള ബാക്ക് ആണ് പുതിയ എംഐ 8 പതിപ്പിന്റെ സവിശേഷത. കൂടുതല്‍ മെച്ചപ്പെട്ട ഫിംഗര്‍പ്രിന്റ്Read More →

കേബിള്‍ ശൃംഖല മുറിഞ്ഞു: ഇന്റര്‍നെറ്റ് തടസപ്പെട്ടേക്കും

കൊച്ചി: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഭൂമിക്കടിയിലൂടെ പോകുന്ന ഏറ്റവും വലിയ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടും. കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞ് ആശങ്ക പരത്തിയത്. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യമധ്യ പൂര്‍വേഷ്യപടിഞ്ഞാറന്‍ യൂറോപ്പ് 3) ആണു മുറിഞ്ഞത്. പെട്ടെന്നു തന്നെRead More →

ഉരുളക്കിഴങ്ങ് കൃഷി വീടുകളില്‍

വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം. ചെയ്യേണ്ടത് ഇങ്ങനെയാണ്, കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം. ഇങ്ങനെ തയ്യാറാക്കിയ ഭാഗംRead More →

സൂചിപ്പാറയിലെ വിശേഷങ്ങള്‍

കാടായും കാട്ടരുവിയായും വെള്ളച്ചാട്ടമായുമൊക്കെ ഒരുപിടി കാഴ്ചകളാണ് വയനാട് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനല്‍ പാറ വെള്ളച്ചാട്ടം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരുപിടി കൗതുകങ്ങള്‍ ഈ വെള്ളച്ചാട്ടം ഒരുക്കി വച്ചിട്ടുണ്ട്. ഏതു വരള്‍ച്ചയിലും വെള്ളമുണ്ടാകുമെന്നതാണ് സൂചിപ്പാറയുടെ പ്രത്യേകത. അതേ സമയം മഴക്കാലത്ത് സൂചിപ്പാറയിലേക്ക് പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വണ്ടിയില്‍ വരുന്നവര്‍ക്ക് കാട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ കാല്‍നട തന്നെ ആശ്രയിക്കേണ്ടി വരും.Read More →

ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച്Read More →