മദ്യപാനം മാരകവിപത്തെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് എയ്ഡ്‌സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവര്‍ഷം ലോകവ്യാപകമായി 30 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 20ല്‍ ഒരാള്‍ ആല്‍ക്കഹോള്‍ ഉപയോഗംവഴി മരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മദ്യപിച്ച് വാഹനമോടിക്കല്‍, മദ്യപിച്ച് അക്രമാസക്തരാവുക, മദ്യപാനം വഴിയുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളില്‍ പ്രധാനം. മദ്യപിക്കുന്നയാള്‍ സ്വന്തം വീടുകളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. വ്യക്തിയുടെ മാനസിക ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നു. പക്ഷാഘാതം, അര്‍ബുദംRead More →

ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍  തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പര്‍മാര്‍ക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റര്‍മാര്‍ക്ക് ഗൂഗ്ള്‍ അയച്ച കത്തില്‍ പറയുന്നു. പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നയം സൗകര്യം നല്‍കുന്നെന്നും ഗൂഗിള്‍ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ്Read More →

സിം കാര്‍ഡ് ഇല്ലാതെ മൊബൈലില്‍ സംസാരിക്കാം

ദോഹ: സിം കാര്‍ഡ് ഇല്ലാതെ തന്നെ ഖത്തറില്‍ ഇനി മൊബൈല്‍ ഫോണില്‍ സംസാരിക്കാനാകും. ഉരീദുവും വോഡഫോണും അവതരിപ്പിക്കുന്ന ഇലക്ടോണിക് സിം കാര്‍ഡ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പമാണ് ഖത്തറില്‍ ഇ-സിമ്മും വരുന്നത്. ഇത് വരുന്നതോടെ സാധാരണരീതിയിലുള്ള സിം കാര്‍ഡുകള്‍ മൊബൈല്‍ ഇടേണ്ട ആവശ്യമില്ല. പകരം, ഏത് കമ്പനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.ഇതില്‍ സിം കാര്‍ഡിന്റെ സേവനവും ലഭ്യമാകും.Read More →

ബാങ്ക് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു: 7275 ഒഴിവുകള്

ദേശസാത്കൃത ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.(ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 7275 ഒഴിവുകളുണ്ട്. കേരളത്തില് 291 ഒഴിവുകളാണുള്ളത്. ഈ പരീക്ഷയില് നേടുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2019 മാര്ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. ഡിസംബര് 8, 9, 15, 16 തീയതികളിലായിരിക്കും പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍്, പാലക്കാട്, മലപ്പുറം,Read More →

ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു. ഹിന്ദി ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. മിച്ചിഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഈ മാറ്റം ശ്രദ്ധയില്‍പെട്ടത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രമാണ് മുമ്പ് ട്വീറ്റുകള്‍ ഇടം പിടിച്ചിരുന്നതെങ്കില്‍, ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് അടുത്തകാലത്തായി വലിയ സ്വാകാര്യത ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ടRead More →