രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2005-നും 2016-നും ഇടയില്‍ 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്കില്‍ പകുതിയോളം കുറവുണ്ടെന്നും യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി.) ഒക്സ്ഫഡ് പൊവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും ചേര്‍ന്ന് പുറത്തു വിട്ട 2018-ലെ ഗ്ലോബല്‍ മള്‍ട്ടിഡൈമെന്‍ഷണല്‍ പൊവര്‍ട്ടി ഇന്‍ഡക്സ് (എം.പി.ഐ.) വ്യക്തമാക്കുന്നു. പത്ത് വര്‍ഷംകൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28Read More →

അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 15 ലക്ഷമാക്കി ഉയര്‍ത്തി

മുംബൈ: കാര്‍ ഉടമകളുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തി. ഇതോടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂടി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വാഹന ഉടമകളുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍വര്‍ധനവരുത്തിയത്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും കാറുകള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് അപകട ഇന്‍ഷുറന്‍സ് ഉള്ളത്. കാറുകള്‍ക്ക് ഇതിനായി 100 രൂപയാണ് അധികമായി ഈടാക്കിയിരുന്നത്. പരിരക്ഷ 15 ലക്ഷമായി ഉയര്‍ത്തിയതോടെ പ്രീമിയത്തില്‍ 750 രൂപ വര്‍ധനവരുത്താന്‍Read More →

രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്

വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴക്കൂമ്പ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ വാഴക്കൂമ്പ് , നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.പ്രതിരോധശേഷി നല്‍കുന്ന വാഴക്കൂമ്പ് നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇരുമ്പിന്റെ കലവറയായതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും . ഫ്രീ റാഡിക്കലുകള്‍ക്കെതിരായി പ്രവര്‍ത്തിക്കും , ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാലാണിത്. ചര്‍മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും ചുളിവുകള്‍ വീഴുന്നതു തടയാനും സഹായിക്കുംRead More →

ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇതുവഴി കൂട്ടുകാര്‍ക്ക് ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ‘സീ ഓള്‍ ബൈ ക്രിയേറ്റര്‍’ ഫീച്ചറും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഫ് ക്രിയേറ്റേഴ്സ് സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. ഈ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ജിഫ്സും ജിഫ്സ് കീവേര്‍ഡ്സും കണ്ടെത്താവുന്നതാണ്.Read More →

സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു

അമേരിക്കന്‍ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഫ്ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. 1960കളിലെ സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ രൂപകല്‍പന. എക്കോ, സിറ്റി, സ്പീഡ് എന്നീ മൂന്ന് ഡ്രൈവിങ് മോഡില്‍ വാഹനം ഓടിക്കാം. സ്മാര്‍ട്ട് കീ, ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റ് സീറ്റ്, ഓഫ് റോഡ് ടയര്‍,Read More →